വരന്‍ ക്ഷണിച്ച 600 അതിഥികള്‍ക്ക് ഭക്ഷണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സഹോദരിയുടെ വിവാഹം മുടങ്ങിയതിനെ പറ്റി യുവാവ് റെഡ്ഡിറ്റില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. നിയമോപദേശം ആവശ്യപ്പെട്ടുകൊണ്ടാണ് കുടുംബത്തിനാകെ ഏറ്റ അപമാനവും ദുരിതവും യുവാവ് പങ്കുവച്ചത്.
'ഒരു ചെറിയ ഗ്രാമത്തിലാണ് ഞങ്ങള്‍ താമസിക്കുന്നത്. ലക്ഷങ്ങള്‍ മുടക്കിയുള്ള വലിയ വിവാഹങ്ങളും ചിലവ് കുറഞ്ഞ ചെറിയ വിവാഹങ്ങളും അവിടെ നടക്കാറുണ്ട്. രണ്ട് കുടുംബങ്ങളും അതിഥികള്‍ക്ക് ഭക്ഷണം നല്‍കുമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. രണ്ട് കുടുംബങ്ങള്‍ക്കും ഒരേ സാമ്പത്തിക സ്ഥിതിയാണുള്ളത്. എന്നാല്‍ വരന്‍റെ കുടുംബക്കാര്‍ പെട്ടെന്ന് ഡിമാന്‍ഡ് മാറ്റി. എല്ലാ അതിഥികള്‍ക്കും ഞങ്ങള്‍ ഭക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടു.
ഞങ്ങള്‍ വലിയ പണക്കാരൊന്നുമല്ല. ഇത്രയും അതിഥികള്‍ക്ക് ഭക്ഷണം നല്‍കാനാവില്ലെന്ന് വരന്‍റെ ആവുകളോട് പറഞ്ഞു. മെയിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതിനു പിന്നാലെ വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറി. എന്‍റെ അമ്മയും പെങ്ങളും നിര്‍ത്താതെ കരയുകയാണ്. സഹോദരിയുടെ ഭാവിയെ ബാധിക്കുമെന്ന് കരുതി നിയമനടപടികളിലേക്ക് കടക്കാന്‍ ഞങ്ങള്‍ക്ക് ഭയമാണ്. ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്,' യുവാവ് കുറിപ്പില്‍ ചോദിക്കുന്നു.
നിരവധി കമന്‍റാണ് കുറിപ്പിന് ലഭിക്കുന്നത്. യഥാര്‍ഥത്തില്‍ താങ്കളുടെ സഹോദരി രക്ഷപ്പെട്ടുവെന്നാണ് ഭൂരിഭാഗം പേരും കമന്‍റ് ചെയ്യുന്നത്. ഇത്തരം ഒരാളെ വിവാഹം ചെയ്യാതിരിക്കുന്നതാണ് നല്ലത്, വിവാഹശേഷം വേര്‍പിരിയുന്നതിലും നല്ലത് പരാജയമായ വിവാഹനിശ്ചയാണെന്നും ചിലര്‍ കമന്‍റ് ചെയ്തു.