ഓടുന്ന യുവതിക്കൊപ്പം ഡാന്‍സ് കളിച്ചതിന് പിന്നാലെ സസ്പെന്‍ഷനിലായി പൊലീസ് ഉദ്യോഗസ്ഥന്‍. മുംബൈയിലെ ഒരു ട്രെയിനില്‍ നടന്ന സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതിനുപിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥനായ എസ്എഫ് ഗുപ്തക്ക് എട്ടിന്‍റെ പണി കിട്ടിയത്.
യുവതി ഒറ്റക്ക് ഡാന്‍സ് കളിക്കുന്നതാണ് ആദ്യം വിഡിയോയില്‍ കാണുന്നത്. ഈ സമയം ഗൗരവത്തോടെയാണ് പൊലീസുകാരന്‍ ട്രെയിനില്‍ നില്‍ക്കുന്നത്. അല്‍പസമയത്തിനുശേഷം ഇയാളും പെണ്‍കുട്ടിക്കൊപ്പം ഡാന്‍സ് കളിക്കുന്നതാണ് വിഡിയോയില്‍ കാണുന്നത്.
വിഡിയോ കണ്ടതിനുപിന്നാലെ റെയില്‍വേ പൊലീസ് ഗുപ്തയ്‌ക്കെതിരെ റിപ്പോർട്ട് ഫയൽ ചെയ്തു. ഡ്യൂട്ടിയിലായിരിക്കുമ്പോൾ ജീവനക്കാർ ആരും വീഡിയോകൾ ഷൂട്ട് ചെയ്യുകയോ, ഫോട്ടോകൾ പോസ് ചെയ്യുകയോ, പോസ്റ്റ് ചെയ്യുകയോ, മാധ്യമങ്ങൾ സൃഷ്ടിക്കുന്നതോ ശ്രദ്ധ പിടിച്ചുപറ്റുന്നതോ ആയ പ്രവൃത്തികളിൽ ഏർപ്പെടരുതെന്ന് കർശന നിർദ്ദേശങ്ങളുണ്ടെന്നും റെയിൽവേ വ്യക്തമാക്കി. പിന്നാലെ പെരുമാറ്റച്ചട്ട ലംഘനത്തിന് എസ്എഫ് ഗുപ്തയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. പിന്നീട് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തു.