ഡല്‍ഹിയിലെത്തി പാര്‍ട്ടി ചുമതലകളിലേക്ക് കടന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. ആസ്ഥാനമായ എകെജി ഭവനിലെത്തിയ ബേബിയെ ഓഫിസ് ജീവനക്കാര്‍ അഭിവാദ്യങ്ങളോടെ സ്വീകരിച്ചു.
ജനറല്‍ സെക്രട്ടറിയായി എകെജി ഭവനിലേക്ക് ആദ്യമായെത്തുമ്പോഴും ബേബിയുടെ പതിവുകള്‍ക്ക് മാറ്റമൊന്നുമില്ല. കഴുത്തില്‍ ചുവപ്പ് തോള്‍ സഞ്ചി. സഞ്ചി നിറയെ പത്രങ്ങളും മാഗസീനുകളും വെള്ളക്കുപ്പിയും.
ബേബിയെ പാര്‍ട്ടി ഓഫിസിലെ ജീവനക്കാര്‍ അഭിവാദ്യം ചെയ്തു. കോംമ്രേഡ് ബേബിക്ക് ലാല്‍ സലാം വിളിച്ച ജീവനക്കാരെ നോക്കി ചിരിച്ച് ബേബി പാര്‍ട്ടി തിരക്കുകളിലേക്ക്. ഇഎംഎസിനും പ്രകാശ് കാരാട്ടിനും ശേഷം മലയാളിയായ സിപിഎമ്മിന്‍റെ പുതിയ ജനറല്‍ സെക്രട്ടറി എം.എ.ബേബി.