ബംഗാൾ സംഘർഷത്തിൽ കേന്ദ്ര സർക്കാർ ഇടപെടുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിയുമായും ഡി.ജി.പിയുമായും വീഡിയോ കോൺഫറൻസിങ്ങിലൂടെ സംസാരിച്ചു. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഡി.ജി.പി അറിയിച്ചു. സംഘർഷം രൂക്ഷമായി തുടരുന്ന മുർഷിദാബാദിൽ നിലവിൽ 300 BSF സൈനികരുണ്ട്. ഇതിന് പുറമെ സംസ്ഥാന സർക്കാരിൻ്റെ അഭ്യർഥന പ്രകാരം അഞ്ച് കമ്പനി സൈനികരെ കൂടി വിന്യസിച്ചിട്ടുണ്ട്.
സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തുന്നുണ്ടെന്നും ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി. വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ മുർഷിദാബാദിൽ ഇതുവരെ മൂന്നുപേർ കൊല്ലപ്പെട്ടു.