mathew-samuel-kalarickal

TOPICS COVERED

ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെടുന്ന പ്രശസ്ത ഹൃദയാരോഗ്യ വിദഗ്ധൻ ഡോ.മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊറോണറി ആൻജിയോപ്ലാസ്റ്റ‌ി, കരോട്ടിഡ് സ്റ്റെന്റിങ്, കൊറോണറി സ്‌റ്റെൻ്റിങ് തുടങ്ങിയവയിൽ വിദഗ്ധനായ അദ്ദേഹത്തെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.

ആൻജിയോപ്ലാസ്റ്റിയുടെ നടപടിക്രമങ്ങൾ ഏകീകരിക്കാനും കാര്യക്ഷമമാക്കാനുമുള്ള പ്രവർത്തനങ്ങളുടെ പേരിൽ ആദരിക്കപ്പെടുന്ന ഡോ.മാത്യു സാമുവലാണ് നാഷനൽ ആൻജിയോപ്ലാസ്റ്റ‌ി റജിസ്ട്രി ഓഫ് ഇന്ത്യ സ്‌ഥാപിച്ചത്. സംസ്കാരം തിങ്കളാഴ്ച. ഡോ. മാത്യുവാണ് രാജ്യത്തെ ആദ്യത്തെ കൊറോണറി ആൻജിയോപ്ലാസ്‌റ്റി നടത്തിയത്. ഇലക്ട്രോണിക് അൽജെസിമീറ്റർ, ജുഗുലാർ വെനസ് പ്രഷർ സ്കെയിൽ തുടങ്ങിയവയ്ക്ക് അദ്ദേഹത്തിനു പേറ്റന്റ് ഉണ്ട്.

ENGLISH SUMMARY:

Renowned cardiologist and pioneer of angioplasty in India, Dr. Mathew Samuel Kalarickal, has passed away in Chennai. He was honored with the Padma Shri for his contributions to interventional cardiology.