ഈസ്റ്റര്‍ ദിനത്തില്‍ പ്രാര്‍ത്ഥന നടക്കുന്നതിനിടെ പള്ളിയിലേക്ക് അതിക്രമിച്ചു കയറി വിഎച്ച്പിയും ബജ്റംഗ് ദളും. ആയുധങ്ങളുമായി ജയ് ശ്രീറാം വിളിച്ചാണ് അഹമ്മദാബാദിലുള്ള ഓഡാവിലെ പള്ളികളിലേക്ക് സംഘം അതിക്രമിച്ചു കയറിയത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ ഈ സമയത്ത് പള്ളിക്കകത്തുണ്ടായിരുന്നു. ഹിന്ദുക്കളെല്ലാം പുറത്തേക്ക് ഇറങ്ങണമെന്ന് ഇവര്‍ ആക്രോശിക്കുന്നുണ്ടായിരുന്നു.
വിഡിയോ കോണ്‍ഗ്രസ് എക്സ് ഹാന്‍ഡിലിലൂടെ വിഡിയോ പങ്കുവച്ചു. 'ആട്ടിന്‍തോലിട്ട ചെന്നായ്ക്കളായ ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും മറ്റ് ''ക്രിസ്ത്യന്‍ സ്നേഹികളും'' ഒരക്ഷരം മിണ്ടില്ല' എന്ന ക്യാപ്ഷനോടെയാണ് എക്സില്‍ വിഡിയോ പങ്കുവച്ചത്.