പാക്കിസ്ഥാനെതിരെ കടുത്ത നടപടികളിലേക്ക് കടന്ന് ഇന്ത്യ. 48 മണിക്കൂറിനുള്ളില്‍ പാക്ക് പൗരന്മാര്‍ രാജ്യം വിടണമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പാക്കിസ്ഥാന് വെള്ളം നല്‍കുന്ന സിന്ധു നദീജല കരാർ റദ്ദാക്കും. ഭീകരാക്രമണത്തിന് അതിർത്തി കടന്ന് പിന്തുന്ന ലഭിച്ചെന്ന് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് സമിതി യോഗത്തിന് ശേഷം മന്ത്രാലയം വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് 26 പേരാണ്. 25 ഇന്ത്യക്കാരും ഒരു നോപ്പാള്‍ പൗരനും മരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
യോഗ തീരുമാനങ്ങള്‍,
* പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു
* അട്ടാരി അതിര്‍ത്തി അടച്ചു, പാക് പൗരന്‍മാര്‍ 48 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടണം
* പാക്കിസ്ഥാനില്‍നിന്നുള്ളവര്‍ക്ക് ഇന്ത്യയിലേക്ക് യാത്രാവിലക്ക്
* പാക്കിസ്ഥാന്‍ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരെ പുറത്താക്കി
* ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് സമിതി യോഗത്തിലാണ് തീരുമാനം. ആഭ്യന്തരമന്ത്രിയും പ്രതിരോധമന്ത്രിയും വിദേശകാര്യ മന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും പങ്കെടുത്ത യോഗം രണ്ട് മണിക്കൂറിലേറെ നീണ്ടു.