**EDS: FILE PHOTO** Attari: In this Sunday, July 14, 2019 file image, BSF and Pakistani Rangers soliders stand guard at Attari-Wagah international border. The Cabinet Committee on Security decided to close the Integrated Check Post at Attari with immediate effect on Wednesday, April 23, 2025, after the Pahalgam terror attack. (PTI Photo/Shiva Sharma) (PTI04_23_2025_000625B)
പഹൽഗാം ഭീകരാക്രമണത്തെ കുറിച്ച് വിശദീകരിക്കാൻ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കും. കോൺഗ്രസ് അടക്കം എല്ലാ പ്രതിപക്ഷ പാർട്ടികളിലെയും നേതാക്കളെ യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ വിശദാംശങ്ങളും സ്വീകരിച്ച തുടർ നടപടികളും യോഗത്തിൽ വിശദീകരിക്കും. സുരക്ഷ വീഴ്ച ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രതിപക്ഷത്തിന്‍റെ ഭാഗത്തു നിന്ന് ചോദ്യങ്ങൾ ഉയരും. കോൺഗ്രസ് വിളിച്ച അടിയന്തര പ്രവർത്തകസമിതി യോഗവും ഇന്ന് നടക്കും.
Srinagar: People hold a candlelight march against the Pahalgam terror attack, in Srinagar, Wednesday, April 23, 2025. (PTI Photo)(PTI04_23_2025_000632A)
ജമ്മുകശ്മീര്‍ കനത്ത സുരക്ഷാവലയത്തിലാണ്. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമായി തുടരുന്നു. ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചോ എന്നതിലും അന്വേഷണം തുടരുകയാണ്. മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല വിളിച്ച സര്‍വകക്ഷിയോഗവും ഇന്ന് നടക്കും.
നിരായുധരായ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍റെ പങ്ക് ഉറപ്പിച്ച ഇന്ത്യ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചുകൊണ്ടും അട്ടാരി അതിര്‍ത്തി അടച്ചുമാണ് ഇന്ത്യ ആദ്യ തിരിച്ചടി നല്‍കിയത്. പാക്കിസ്ഥാനില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ പോന്ന അഞ്ച് സുപ്രധാന തീരുമാനങ്ങള്‍ മന്ത്രിസഭാ സമിതി യോഗം കൈക്കൊള്ളുകയായിരുന്നു. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതോടെ പാക്കിസ്ഥാനില്‍ വന്‍ വരള്‍ച്ച ഉണ്ടാകും. ഇത് സര്‍ക്കാരിനെയടക്കം പ്രതിസന്ധിയിലാക്കും. ഇന്ത്യയില്‍ നിലവിലുള്ള പാക്ക് പൗരന്‍മാരോട് മേയ് ഒന്നിന് മുന്‍പ് മടങ്ങാനും കേന്ദ്രം ഉത്തരവിട്ടിട്ടുണ്ട്. സാര്‍ക് വീസയിലൂടെ പാക്ക് പൗരന്‍മാര്‍ ഇന്ത്യയില്‍ കടക്കുന്നതും ഇതോടെ അവസാനിക്കും. മുന്‍പ് അനുവദിച്ച ഇത്തരം വീസകളും റദ്ദാകും. നിലവില്‍ ഇന്ത്യയിലുള്ള പാക്ക് പൗരന്‍മാര്‍ 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്നും ഇന്ത്യ അന്ത്യശാസനം നല്‍കിയിട്ടുണ്ട്.
അതിനിടെ, പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മലയാളി എൻ. രാമചന്ദ്രന്റെ ഭൗതിക ദേഹം ഇന്നലെ രാത്രിയോടെ കൊച്ചിയിൽ എത്തിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിൽ നൂറ് കണക്കിന് പേർ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു. വിദേശത്തുള്ള സഹോദരൻ നാട്ടിൽ എത്തിയ ശേഷം വെള്ളിയാഴ്ചയോടെയാകും സംസ്കാരം.