പ്രതീകാത്മക ചിത്രം.

TOPICS COVERED

തിങ്കളാഴ്ച മുതൽ ഇന്ത്യൻ നീതിന്യായ വ്യവസ്ഥ  അടിമുടിമാറും.   ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി), ക്രിമിനൽ  നടപടി ചട്ടം (സിആർപിസി), ഇന്ത്യൻ തെളിവ് നിയമം ( എവിഡൻസ് ആക്ട് ) എന്നിവയിൽ സമഗ്രമായ മാറ്റമാണ് നിലവിൽ വരിക  ഐപിസി   ഭാരതിയ ന്യായ് സൻഹിത (ബിഎൻഎസ്)യായും, സി ആർ പി സി  ഭാരതിയ നാഗരിക് സുരക്ഷ സൻഹിത (ബിഎൻഎസ്‍എസ്)യായും .തെളിവ് നിയമം  ഭാരതീയ സാക്ഷ്യ അധീനിയം (ബിഎസ്എ)  ആയും മാറും. ബ്രിട്ടീഷ് കാലഘട്ടത്തിൽ നിലവിൽ വന്ന നിയമസംവിധ‌‌‌ാനങ്ങൾക്ക് പകരമായാണ് പുതിയ നിയമങ്ങൾ കൊണ്ടുവരുന്നത് 

ജൂലൈ ഒന്നിന് മുൻപ് നടന്ന കുറ്റകൃത്യങ്ങൾ പഴയനിയമപ്രകാരമായിരിക്കും വിചാരണ ചെയ്യുക.  എന്നാ‍ൽ തുടർന്നങ്ങോട്ടുള്ള  നിയമലംഘനങ്ങൾക്ക് പുതിയനിയമപ്രകാരം കേസുവരും . സീറോ എഫ്ഐആർ, പോലീസ് പരാതികൾ ഓൺലൈനായി രജിസ്റ്റർ ചെയ്യൽ, ഇലക്ട്രോണിക്   സമൻസ്, ​ഗുരുതര കുറ്റകൃത്യങ്ങളുടെ വിഡിയോ ചിത്രീകരണം തുടങ്ങിയവ പുതിയ നിയമത്തിലെ  പ്രധാന മാറ്റങ്ങളാണ്. അതേസമയം, പുതിയ നിയമങ്ങൾ നടപ്പാക്കുന്നത്  തതടയണമെന്നാവശ്യപ്പെട്ട്  സുപ്രീംകോടതിയിൽ ഹർജി  നിലനിൽക്കുന്നുണ്ട്. അഞ്ജലി പട്ടേൽ, ചായ് മിശ്ര എന്നിവർ സമർപ്പിച്ച ഹർജിയിൽ പുതിയ നിയമങ്ങളുടെ പ്രായോഗികത വിലയിരുത്താണമെന്നാണ് ആവശ്യം. 

ഐപിസിക്ക് പകരമെത്തുന്ന  ഭാരതിയ ന്യായ് സൻഹിത സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിന് വലിയ പ്രധാന്യം നൽകുന്നു. വഞ്ചനയിലൂടെയോ വിവാഹ വാഗ്ദാനത്തിലൂടെയോ ലൈംഗിക ബന്ധത്തിലേർപ്പെടുന്നവർക്ക്   സെക്ഷൻ 69 പ്രകാരം കടുത്തശിക്ഷ ലഭിക്കും. .  സെക്ഷൻ 150ന് കീഴിൽവരുന്ന രാജ്യദ്രോഹക്കുറ്റം കൂടുതൽ ഗൗരവത്തോടെ കൈകാര്യം ചെയ്യപ്പെടും.  ഒരാളുടെ അശ്രദ്ധമൂലം മറ്റൊരാൾ മരണപ്പെട്ടാൽ സെക്ഷൻ 106 പ്രകാരം അഞ്ചുവർഷംവരെ തടവുശിക്ഷ ലഭിക്കും.   ആൾക്കുട്ട കൊലപാതകത്തിൽ ഉൾപ്പെടുന്നവർക്ക്  കടുത്തശിക്ഷയും പുതിയ നിയമം വിഭാവനം ചെയ്യുന്നു.

സിആർപിസിക്ക് പകരമാകുന്നത് ഭാരതിയ ന​ഗരിക് സുരക്ഷ സൻഹിതയാണ്.  പൊലീസി ന്കൂടുതൽ അധികാരം നൽകുന്നതാണ്  ഭാരതിയ ന​ഗരിക് സുരക്ഷ സൻഹിത. പഴയ നിയമപ്രകാരം എഫ്ഐആർ രജിസ്‌ട്രേഷൻ അന്വേഷണത്തിന്റെ ആദ്യ ഘട്ടങ്ങളിലൊന്നായിരുന്നു. ചുരുക്കം കേസുകളിൽ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ പുതിയ നിയമം പ്രകാരം, എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രഥമദൃഷ്ട്യാ കേസ് നിലനികുമോ  എന്ന്  നിർണയിക്കാൻ പോലീസ് പ്രാഥമിക അന്വേഷണം നടത്തണം.

തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ അധീനിയം നിലവിൽ വരുന്നതോടെ  കോടതികളും ആധുനിക വൽക്കരിക്കപ്പെടും.  ഡിജിറ്റൽ വിവരങ്ങളും കോടതി നടപടികൾ തെളിവായ സ്വീകരിക്കുന്നതാകും പുതിയ നിയമം.