നീറ്റ് പുനഃപരീക്ഷയെ ശക്തമായി എതിര്‍ത്ത് കേന്ദ്രം സുപ്രീംകോടതിയില്‍. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച പരീക്ഷയുടെ പവിത്രതയെ ബാധിച്ചെങ്കില്‍ മാത്രം പുനപ്പരീക്ഷയെന്ന് സുപ്രീംകോടതി. യോഗ്യത നേടിയ 1.08 ലക്ഷം പേരില്‍ എത്രപേര്‍ പരീക്ഷാകേന്ദ്രം മാറ്റിയെന്ന് കോടതി ചോദിച്ചു.
ഇവരില്‍ ആരെങ്കിലും ക്രമക്കേട് നടന്ന സ്ഥലങ്ങളിലേക്ക് കേന്ദ്രം മാറ്റിയോ? ചോദ്യപേപ്പര്‍ ചോര്‍ച്ച പരീക്ഷപ്രകിയയെ ആകെ ബാധിച്ചോയെന്ന് കോടതി ചോദിച്ചു. പരീക്ഷാഫലം വിശകലനം ചെയ്തതില്‍ അപാകതയില്ലെന്ന ഐഐടി റിപ്പോര്‍ട്ട് കള്ളമെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു.