കന്‍വാര്‍ യാത്രക്കാലത്ത് മുസാഫര്‍നഗറിലെ ഭക്ഷണശാലകളില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. എന്ത് തരം ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് പ്രദര്‍ശിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ഋഷികേശ് റോയി,എസ്.എന്‍.വി ഭട്ടി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
ജൂലൈ 19നണ് കന്‍വാര്‍ തീര്‍ഥാടന പാതയില്‍ സ്ഥിതി ചെയ്യുന്ന ഭക്ഷണശാലകളില്‍ കടയുടമയുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന വിവാദ ഉത്തരവ് യുപി സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ക്രമസമാധാനപാലനത്തിനായിട്ടാണ് ഇത്തരം ഒരുത്തരവെന്നായിരുന്നു വാദം. എന്നാല്‍ ഈ നടപടി മുസ്ലിം കടയുടമകളെ വേര്തിരിക്കുന്നതിനായാണെന്ന് വാദമുയര്‍ന്നു.