സുപ്രീം കോടതി ജഡ്ജിമാര്‍ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തും. എല്ലാ സിറ്റിങ് ജഡ്ജിമാരും സുപ്രീം കോടതി വെബ്സൈറ്റില്‍ സ്വത്തുവിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഫുള്‍കോര്‍ട്ട് യോഗത്തില്‍ തീരുമാനിച്ചു. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതിയിൽനിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ വിവാദ പശ്ചാത്തലത്തിലാണ് സുപ്രധാന തീരുമാനം. ജുഡീഷ്വറിയില്‍ സുതാര്യതയും പൊതുജനവിശ്വാസവും വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. നിലവിൽ, സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാരും സ്വത്തുവിവരങ്ങള്‍ ചീഫ് ജസ്റ്റിസിന് നല്‍കണമെങ്കിലും വിവരങ്ങള്‍ പ്രസിദ്ധീകരിക്കണെന്ന് നിര്‍ബന്ധമുണ്ടായിരുന്നില്ല.
ENGLISH SUMMARY:
Supreme Court judges will disclose their asset details. In a Full Court meeting, it was decided that all sitting judges will publish their asset details on the Supreme Court website. This crucial decision comes in the backdrop of a controversy involving the discovery of unaccounted money from the residence of former Delhi High Court judge Justice Yashwant Verma. The aim is to increase transparency and public trust in the judiciary. Currently, while all judges in the Supreme Court are required to submit their asset details to the Chief Justice, there was no obligation to publish this information.