ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ ഫലം നാളെ അറിയാനിരിക്കെ എക്സിറ്റ് പോളുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് വന്‍ ആഘോഷത്തിനൊരുങ്ങി ബി.ജെ.പി. പാര്‍ട്ടി ആസ്ഥാനത്തേക്ക് നാളെ വന്‍ റോഡ് ഷോയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയും ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും. പ്രധാനമന്ത്രി നരേന്ദ്രമോദി വൈകുന്നേരം ബി.ജെ.പി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.
അതേസമയം, ബി.ജെ.പിക്കുള്ളിലും വലിയ അഴിച്ചു പണി നടക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ രാജ്യസഭ നേതാവായേക്കും. നിലവിലെ നേതാവ് പിയൂഷ് ഗോയല്‍ ലോക്സഭയിലേക്ക് മല്‍സരിക്കുന്നതിനാലാണിത്. വന്‍ വിജയമാണ് എക്സിറ്റ് പോളുകള്‍ ബി.ജെ.പിക്ക് ലഭിക്കുമെന്ന് പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ എക്സിറ്റ് പോളുകളെ തള്ളുന്നുവെന്നും 295 സീറ്റ് നേടുമെന്നുമാണ് ഇന്ത്യ മുന്നണി അവകാശപ്പെടുന്നത്.