Rahul Gandhi

രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിയും. റായ്ബറേലി നിലനിര്‍ത്തും. മണ്ഡല സന്ദര്‍ശനത്തിനുശേഷമായിരിക്കും തീരുമാനം അറിയിക്കുക. രാഹുല്‍ അടുത്തയാഴ്ച വയനാട്ടിലെത്തും. പിന്നാലെ റായ്ബറേലിയിലും എത്തും

വയനാട്ടിലും റായ്ബറേലിയിലും ജയിച്ചതോടെ, രാഹുൽ ഗാന്ധി ഏതു മണ്ഡലം നിലനിർത്തുമെന്ന ചർച്ച കോൺഗ്രസിൽ ചൂടുപിടിച്ചിരുന്നു. രാഹുൽ ഒരുകാരണവശാലും റായ്ബറേലി വിടില്ലെന്ന് അവിടത്തെ പ്രാദേശിക കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു. ദേശീയ നേതാവായ രാഹുൽ ഹിന്ദി ഹൃദയഭൂമിയിലെ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കേണ്ടതെന്നാണ് അവരുടെ നിലപാട്. 

അമേഠി, റായ്ബറേലി എന്നിവിടങ്ങളിലൊന്നിൽ ഗാന്ധി കുടുംബാംഗമില്ലാത്ത സ്ഥിതി സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ റായ്ബറേലി രാഹുൽ നിലനിർത്തണമെന്നാണ് പാർട്ടിയിലെ ഭൂരിപക്ഷാഭിപ്രായം. വയനാട് ഒഴിഞ്ഞാലും ഉറച്ച മണ്ഡലമെന്ന നിലയിൽ മറ്റൊരാളെ വിജയിപ്പിച്ചെടുക്കാൻ കോൺഗ്രസിന് എളുപ്പമാണ്. റായ്ബറേലിയും പാർട്ടിയുടെ ഉറച്ച കോട്ടയാണെങ്കിലും വയനാടിനെ അപേക്ഷിച്ച് ബിജെപിക്ക് മികച്ച സംഘടനാസംവിധാനമുള്ള മണ്ഡലമാണ്. പ്രിയങ്ക ഗാന്ധിയെ ലോക്സഭയിൽ എത്തിക്കണമെന്ന ആവശ്യം ശക്തമായതിനാൽ, വയനാട്ടിൽ രാഹുലിന്റെ പകരക്കാരിയായി അവർ വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ENGLISH SUMMARY:

Rahul Gandhi to leave Wayanad