തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായ്ക്കിന്റെ വിശ്വസ്തനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ വി.കെ.പാണ്ഡ്യൻ രാഷ്ട്രീയം ഉപേക്ഷിച്ചു. ബിജെഡിയുടെ ഒഡീഷയിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് തീരുമാനം. ബിജെഡി മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നില്ലെങ്കിൽ രാഷ്ട്രീയം വിടുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിഡിയോ സന്ദേശത്തിലൂടെയാണ് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ഖേദിക്കുന്നുവെന്നും പാണ്ഡ്യൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് പരാജയത്തില്‍ പാണ്ഡ്യനെ കുറ്റപ്പെടുത്തുന്നത് അനീതിയാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം നവീന്‍ പട്നായിക് തന്നെ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയിലും ഭരണതലത്തിലും പാണ്ഡ്യന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച അദ്ദേഹം ഭരണതലത്തില്‍ മികച്ച പ്രകടനമാണ് പാണ്ഡ്യന്‍ കാഴ്ചവെച്ചതെന്നും അദ്ദേഹം ഒരു പദവിയും വഹിച്ചിരുന്നില്ല, തിരഞ്ഞെടുപ്പ് സമയത്ത് ഒരു മണ്ഡലത്തിലത്തിന് വേണ്ടിയും വാദിച്ചില്ല, സത്യസന്ധതയും ആര്‍ജവവുമുള്ള വ്യക്തിയാണെന്നും പറഞ്ഞിരുന്നു. അതേസമയം പാണ്ഡ്യന്‍ തന്റെ രാഷ്ട്രീയ പിന്‍ഗാമിയല്ലെന്നും അതാരാണെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

BJD leader and Naveen Patnaik aide V.K.Pandian retires from active politics.

ENGLISH SUMMARY:

After the unfortunate defeat in the election Naveen Patnaik's trusted aide V.K. Pandian retires from active politics.