മോദി ഭരണത്തിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. അധികാരത്തിന് ഭരണഘടനയെ തൊടാനാവില്ലെന്ന് രാഹുല്‍ ഗാന്ധി. രാജ്യതാൽപര്യങ്ങൾ സംരക്ഷിക്കുന്ന പ്രതിപക്ഷമാവുമെന്ന് കെ.സി. വേണുഗോപാല്‍. ഡപ്യൂട്ടി സ്പീക്കർ അവകാശമെന്ന് കൊടിക്കുന്നില്‍ സുരേഷും പറഞ്ഞു.
പ്രധാനമന്ത്രിയുടെ വിമര്‍ശനത്തോട് രൂക്ഷമായ ഭാഷയിലാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. ഭരണഘടന സംരക്ഷിക്കാനാണ് ഇന്ത്യ സഖ്യത്തിന്‍റെ പ്രതിഷേധമെന്നും മോദി ഭരണത്തില്‍ അപ്രതീക്ഷിത അടിയന്തരാവസ്ഥയാണെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ.
ഭരണഘടനയ്ക്കുമേല്‍ മോദിയും അമിത്ഷായും നടത്തുന്ന ആക്രമണം അംഗീകരിക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി. രാജ്യതാല്‍പര്യങ്ങള്‍ക്കാണ് പ്രധാനമെന്ന് കെ.സി.വേണുഗോപാലിന്‍റെ പ്രതികരണം. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം അവകാശമെന്ന് കൊടിക്കുന്നില്‍ സുരേഷും പ്രതികരിച്ചു.