india-china

TOPICS COVERED

ഇന്ത്യ- ചൈന ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാവണെമെങ്കിൽ അതിർത്തി തർക്കം പരിഹരിക്കണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ . ചൈനീസ് വിദേശകാര്യ മന്ത്രി വാങ്ങ് യീയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിലപാട് വ്യക്തമാക്കിയത്. സൈനിക, നയതന്ത്ര തല ചർച്ചകൾ വേഗത്തിലാക്കാനും  തീരുമാനിച്ചു.

 

‌ഷാങ്ങ്ഹായ് കോ ഓപറേഷൻ ഉച്ചകോടിക്കിടെ കസക്കിസ്ഥാനിലായിരുന്നു വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച. കിഴക്കൻ ലഡാക്കിൽ തർക്കം നിലനിൽക്കുന്ന ഭാഗത്തു നിന്ന് ചൈനീസ് സൈന്യത്തിൻ്റെ പിൻമാറ്റം ഉറപ്പാക്കണം. ഇതിനായി സൈനിക, നയതന്ത്ര തലത്തിൽ ഇപ്പോൾ നടക്കുന്ന ചർച്ചകൾ വേഗത്തിലാക്കു. ചൈന യദാർഥ നിയന്ത്രണ രേഖ അംഗീകരിക്കാൻ തയാറാവണം. നിലവിലെ സാഹചര്യം ഇരു രാജ്യങ്ങളുടെയും താൽപര്യത്തിന് യോജിച്ചതല്ല.പരസ്പര വിശ്വാസത്തിലൂടെ മാത്രമെ മുന്നോട്ടു പോകാനാകൂ എന്നും എസ്. ജയശങ്കർ പറഞ്ഞു

S. Jayashankar clarified the policy in a meeting with Chinese Foreign Minister Wang Yi: