kejriwal-aap

വ്യാജ കേസില്‍ ജയിലിലിട്ട് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് അരവിന്ദ് കേജ്‌രിവാള്‍. ഹരിയാനയിലെ ജനങ്ങള്‍ പ്രതികാരം ചോദിക്കും. ജനങ്ങള്‍ ബിജെപിയെ ഹരിയാനയില്‍ നിന്ന് പുറത്താക്കും. 

ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചതുപോലെ ഹരിയാനയിലും പ്രവര്‍ത്തിക്കും. ഡല്‍ഹിയിലെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഹരിയാനയില്‍ തുടരാന്‍ അവസരം തരണമെന്നും കേജ്‌രിവാള്‍ അഭ്യര്‍ഥിച്ചു. 

ഹരിയാനയിലെ യമുന നഗറില്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി റോഡ് ഷോ നടത്തി