ഡല്‍ഹി സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി ചുമതലയേറ്റ് അതിഷി. അരവിന്ദ് കേജ്‍രിവാള്‍ ഉപയോഗിച്ചിരുന്ന കസേര ഒഴിച്ചിട്ട അതിഷി, മറ്റൊരു കസേരയിലാണിരുന്നത്. അതിഷിയുടേത് നാടകമെന്ന് ബിജെപി വിമര്‍ശിച്ചു.
അംബേദ്കറിന്‍റെയും ഭഗത് സിങ്ങിന്‍റെയും ചിത്രങ്ങള്‍ക്ക് മുന്നില്‍ അതിഷി മുഖ്യമന്ത്രി കസേരയിലിരുന്നു. കേജ്‌രിവാള്‍ മടങ്ങിവരും വരെ മുഖ്യമന്ത്രിയുടെ കസേര ഒഴിഞ്ഞുകിടക്കുമെന്ന് പ്രഖ്യാപിച്ച അതിഷി ഒരല്‍പ്പം കൂടി വലുപ്പം കുറഞ്ഞൊരു കരസേരയിലാണ് ഇരുന്നത്. ശ്രീരാമനുവേണ്ടി ഭരതന്‍ അയോധ്യ ഭരിച്ചതുപോലെ അടുത്ത നാലരമാസം കേജ്‍രിവാളിനുവേണ്ടി ഡല്‍ഹി ഭരിക്കുമെന്ന് മുഖ്യമന്ത്രി അതിഷി.
അതേസമയം പരിഹാസ്യമാണ് അതിഷിയുടെ പ്രവര്‍ത്തികളെന്ന് ബിജെപിയുടെ വിമര്‍ശനം. ഡമ്മി മുഖ്യമന്ത്രിയാണെന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും ബിജെപി ഡല്‍ഹി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ പറഞ്ഞു.