TOPICS COVERED

പ്രതിപക്ഷ നേതാവ് പദത്തില്‍ രാഹുൽഗാന്ധിയുടെ 100 ദിനങ്ങളിലെ നേട്ടങ്ങൾ അക്കമിട്ടു നിരത്തി കോൺഗ്രസ്. മണിപ്പുർ ജനതയ്ക്കൊപ്പം ശക്തമായി നിലകൊണ്ടത് മുതൽ യുപിയിൽ കൊല്ലപ്പെട്ട ദളിത് കുടുംബത്തെ പിന്തുണച്ചത് വരെയുള്ള രാഷ്ട്രീയത്തിനതീതമായ രാഹുൽഗാന്ധിയുടെ പ്രതിബദ്ധതയാണ് പാർട്ടി ഉയർത്തിക്കാട്ടുന്നത്.

ശബ്ദമില്ലാത്ത ജനങ്ങളുടെ ശബ്ദം. പ്രതിപക്ഷ നേതൃ പദത്തിലെ രാഹുൽ ഗാന്ധിയെ കോൺഗ്രസ് വിശേഷിപ്പിക്കുന്നതിങ്ങനെ. രാഷ്ട്രീയത്തിനതീതമായി സാധാരണക്കാരോടുള്ള പ്രതിബദ്ധത പ്രകടമാക്കി,  ഇരകൾക്കൊപ്പം നിൽക്കാനും അവരെ കേൾക്കാനുമാണ്  രാഹുൽ ഗാന്ധി ഈ ദിനങ്ങൾ നീക്കിവെച്ചത്.  കലാപം തുടരുന്ന മണിപ്പൂരിൽ ദുരിതം അനുഭവിക്കുന്നവരെ കേട്ട്, സമാധാനത്തിന് ആഹ്വാനം ചെയ്ത് തുടക്കം. പാർമെന്‍റില്‍ ശക്തമായി ശബ്ദമുയർത്തിയ വിഷയങ്ങളിലൊന്നും മണിപൂരായിരുന്നു. സംവരണം അട്ടിമറിച്ചും യുപിഎസ്‌സിയെ നോക്കുകുത്തിയാക്കിയും 24 മന്ത്രാലയങ്ങളിലെ ഉന്നതപദവികളിൽ നിയമനം നടത്താനുള്ള നീക്കം കേന്ദ്ര സർക്കാരിന്  പിൻവലിക്കേണ്ടി വന്ന 

Also Read; ഭരണവിരുദ്ധവികാരത്തിനിടെ മൂന്നാം വിജയത്തിനായി ബിജെപി; ഹരിയാനയില്‍ വോട്ടെടുപ്പ്

രാഹുൽ നയിച്ച പ്രതിപക്ഷത്തിന്റെ ഇടപെടലിൽ.  നീറ്റിന് പിന്നാലെ നിരനിരയായി വന്ന ചോദ്യപേപ്പർ ചോർച്ചകളിൽ  യുവാക്കൾക്കൊപ്പം ഉറച്ചുനിന്ന രാഹുൽ സർക്കാരിന് നേരെ ചോദ്യശരങ്ങൾ എയ്തു. കർഷകർ, ലോക്കോ പൈലറ്റ് മാർ, റെയിൽവേ പോട്ടർമാർ തുടങ്ങിയവരെ  ഇക്കാലയളവിൽ കണ്ടത് ഒന്നിലധികം തവണ. എം.പി സ്ഥാനമൊഴിഞ്ഞിട്ടും എന്നും വയനാടിനെ നെഞ്ചോട് ചേർത്തുപിടിച്ചു.  

അഗ്നിപഥ് പദ്ധതിക്കെതിരെ മുന്നണി പോരാളിയായി. ജാതി സെൻസസ് എന്നാവശ്യം  ഒറ്റക്കെട്ടായി ഉയർത്താൻ പ്രതിപക്ഷത്തിന് രാഹുൽ നൽകിയ കരുത്ത് ചില്ലറയല്ല. വഖഫ് ബിൽ,  ബ്രോഡ്കാസ്റ്റ് ബിൽ തുടങ്ങിയവയെ തുറന്നുകാട്ടി. ഇതിനെല്ലാമുപരി ജനങ്ങളെ നേരിൽ കാണാൻ  രാജ്യത്തുടനീളം സഞ്ചരിച്ചു രാഹുൽ ഗാന്ധി. കൂടുതൽ നിയമസഭകളിൽ അധികാരം  പിടിക്കാൻ കൂടി കഴിഞ്ഞാൽ ലോക്സഭാ പ്രതിപക്ഷ നേതൃപദവിക്ക് കരുത്തേറും.

ENGLISH SUMMARY:

The Congress party is highlighting Rahul Gandhi's achievements during his first 100 days as Leader of the Opposition. From standing firmly with the people of Manipur to supporting the Dalit family affected by violence in Uttar Pradesh, the party emphasizes Rahul Gandhi's commitment that transcends politics.