സൂപ്പര്‍താരം വിജയ്‌യുടെ പാര്‍ട്ടി നയം പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാന സമ്മേളനത്തിന് വില്ലുപുരത്ത് തുടക്കം. വിക്രവാണ്ടിയില്‍ തമിഴക വെട്രി കഴകത്തിന്റെ സമ്മേളനത്തില്‍ ഒരു ലക്ഷത്തിലധികം വരുന്ന പ്രവര്‍ത്തകരെ സാക്ഷി നിര്‍ത്തി പാര്‍ട്ടിയുടെ നയവും പ്രത്യയശാസ്ത്രവുമെല്ലാം വിജയ് പ്രഖ്യാപിക്കും. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, വിജയ് സേതുപതി, സൂര്യ, ജയം രവി, പ്രഭു എന്നിവര്‍ ആശംസ നേര്‍ന്നു. അതേസമയം, സമ്മേളനത്തിന് എത്തിയവരില്‍ 120പേര്‍ നിര്‍ജലീകരണം കാരണം കുഴഞ്ഞുവീണു.