vijay-speech

ജനസാഗരമായി തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം  . വില്ലുപുരം വിക്രവാണ്ടിയിലെ വേദിയില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത വിജയ് അണികളെ ആവേശത്തിമിര്‍പ്പിലാക്കി. സമ്മേളനവേദിയില്‍ താരം പാര്‍ട്ടി പതാക ഉയര്‍ത്തി. പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി വിജയ് തമിഴക വെട്രി കഴകത്തിന്റെ നയം പ്രഖ്യാപിച്ചു .  ജനിച്ചവരെല്ലാം സമന്‍മാര്‍ എന്ന് വിജയ് പറഞ്ഞു.സാമൂഹ്യനീതിയില്‍ ഊന്നിയ മതേതര സമൂഹമാണ് ലക്ഷ്യം. സാമൂഹ്യനീതി, സമത്വം , മതേതരത്വം എന്നതാണ് പാര്‍ട്ടിനയം. ഭരണത്തിലും വിദ്യാഭ്യാസത്തിലും ദ്വിഭാഷ നയം നടപ്പിലാക്കും. 

Read Also: വേദിയില്‍ ഇളയദളപതിയുടെ മാസ് എന്‍ട്രി

വിക്രവാണ്ടിയില്‍ തമിഴക വെട്രി കഴകത്തിന്റെ സമ്മേളനത്തില്‍ ഒരു ലക്ഷത്തിലധികം വരുന്ന പ്രവര്‍ത്തകരെ സാക്ഷി നിര്‍ത്തിയായിരുന്നു പാര്‍ട്ടിയുടെ നയപ്രഖ്യാപനം. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, വിജയ് സേതുപതി, സൂര്യ, ജയം രവി, പ്രഭു എന്നിവര്‍ ആശംസ നേര്‍ന്നു. അതേസമയം, സമ്മേളനത്തിന് എത്തിയവരില്‍ 120പേര്‍ നിര്‍ജലീകരണം കാരണം കുഴഞ്ഞുവീണു. 

Google News Logo Follow Us on Google News

 
ENGLISH SUMMARY:

Actor Vijay electrifies first political rally, to unveil vision for Tamil Nadu