സന്ദീപ് വാര്യരെ കോൺഗ്രസിൽ എത്തിച്ച ഓപ്പറേഷൻ പുറത്തു പറയില്ലെന്ന് കെ സുധാകരൻ മനോരമ ന്യൂസിനോട്. രണ്ടോ മൂന്നാ  നേതാക്കൾ മാത്രം അറിഞ്ഞായിരുന്നു പ്രാഥമിക ചർച്ച നടന്നത്. പല കാര്യങ്ങളിലും കെ മുരളീധരന്  നിരാശ വന്നതിൽ ഞങ്ങൾ കുറ്റകാരാണ്. മുരളിയെ തൊട്ടു വിടില്ല,അദ്ദേഹത്തിന്റെ വിഷമം പരിഹരിക്കും. ബി ജെ പിയിൽ പോകാതെ, മരിക്കുന്നത് വരെ താൻ കോൺഗ്രസിൽ പോരാടും. പി സരിൻ പാർട്ടി വിടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. സരിന്റെ സമയദോഷമാണ്പാർട്ടി വിടാൻ കാരണം . സരിന് വീണ്ടും സീറ്റ് നൽകുമായിരുന്നു. സരിൻ വഞ്ചിച്ചത് മനസാക്ഷിയെ ആണ്.  

Read Also: ‘ബി.ജെ.പി വെറുപ്പ് ഫാക്ടറി, ഞാന്‍ ഇനി സ്നേഹത്തിന്റെ കടയില്‍’; സന്ദീപ് വാരിയര്‍

സന്ദീപിനെ ബലമായി കൊണ്ടുവന്നതല്ല, ഇങ്ങോട്ട് താല്‍പ്പര്യപ്പെട്ട് വന്നതാണ്. ബി ജെ പിയെ ദുർബമാക്കാനുള്ള അവസരം കോൺഗ്രസ് മുതലാക്കി. സന്ദീപിന് പാർട്ടിയിൽ എന്ത് സ്ഥാനം നൽകണമെന്നതിൽ തീരുമാനം ആയിട്ടില്ല . സന്ദീപ് വാര്യരെ ആരും കോൺഗ്രസിൽ കെട്ടിയിട്ടിട്ടില്ല. ഭരണഘടനക്ക് അനുസരിച്ച് പ്രവർത്തിച്ചാൽ എത്ര നാൾ വേണമെങ്കിലും സന്ദീപിനെ കൂടെ നിർത്തും

ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പൊലീസിനെതിരെ കോടതിയെ സമീപിക്കും. വോട്ടർമാരെ തല്ലിയ പൊലീസിനെതിരെയാവും കോടതിയെ സമീപിക്കുക . തിരഞ്ഞെടുപ്പ് നടത്താൻ അനുവദിക്കാതെ 300 കോൺഗ്രസ് പ്രവർത്തകര തല്ലിയെന്നും കെ സുധാകരൻ വ്യക്തമാക്കി. 

ENGLISH SUMMARY:

The operation that Sandeep Warrier to Congress will not be revealed: K. Sudhakaran