TOPICS COVERED

മുംബൈയിലെ ധാരാവി നവീകരണ പദ്ധതിയെ മുന്‍നിര്‍ത്തി ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. അദാനിയും മോദിയും ഒരുമിച്ച് നില്‍ക്കുന്നതാണ് രക്ഷയെന്ന് ബിജെപിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യത്തെ പരിഹസിച്ച് രാഹുല്‍. രാജ്യത്തെ കൊള്ളയടിച്ചത് ഗാന്ധി കുടുംബമെന്ന് ബിജെപി തിരിച്ചടിച്ചു.

ഒരു സേഫ് ലോക്കറുമായിട്ടാണ് രാഹുല്‍ ഗാന്ധി മുംബൈയില്‍ വാര്‍ത്താ സമ്മേളനത്തിന് എത്തിയത്. തുടര്‍ന്ന് ബിജെപിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യമായ ഏക് ഹേ തോ സേഫ് ഹെ എന്നെഴുതിയ ലോക്കറില്‍ നിന്ന് ചിത്രങ്ങള്‍ പുറത്തെടുത്തു.

ഒരുമിച്ച് നിന്നാല്‍ അദാനിയും മോദിയും മാത്രമാണ് സുരക്ഷിതരാകുന്നത് എന്ന് പരിഹാസം. ധാരാവി ചേരി നവീകരണ പദ്ധതി അദാനിക്ക് തീറെഴുതിയത് മഹാരാഷ്ട്രയുടെ താത്പര്യങ്ങള്‍ക്ക് എതിരാണ്. അധികാരത്തിലെത്തിയാല്‍ കരാര്‍ റദ്ദാക്കും. പരസ്യ പ്രചാരണത്തിന്‍റെ അവസാന ദിനത്തിലുള്ള രാഹുലിന്‍റെ കടന്നാക്രമണം ബിജെപിയുടെ ഭൂരിപക്ഷ കാര്‍ഡിനുള്ള മറുപടി കൂടിയായി. എന്നാല്‍ രാജ്യത്തെ അഴിമിതിയിലൂടെ കൊള്ളയടിച്ചത് ഗാന്ധി കുടുംബമാണെന്ന് ബിജെപി തിരിച്ചടിച്ചു. ധാരാവിയില്‍ കഴിയുന്ന എല്ലാവര്‍ക്കും വീട് ലഭിക്കും. സോണിയയും രാഹുലും അഴിമിതി കേസില്‍ ജാമ്യത്തിലെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ പരിഹസിച്ചു.

ENGLISH SUMMARY:

Rahul Gandhi attacked BJP ahead of Mumbai's Dharavi renovation project