മഹാരാഷ്ട്രയില്‍ ബിജെപി റിസോര്‍ട്ട് നാടകത്തിന് ഒരുങ്ങുന്നതായി പ്രതിപക്ഷം. കൂറുമാറ്റം തടയാന്‍ ജയിച്ചുവരുന്ന എംഎല്‍എമാരെ ഹോട്ടലുകളിലേക്ക് മാറ്റാന്‍ പ്രതിപക്ഷം നീക്കം തുടങ്ങി. നാളെ ഫലം വരാനിരിക്കെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഇരു മുന്നണികളിലും കല്ലുകടി തുടരുകയാണ്.
വീണ്ടുമൊരു റിസോര്‍ട്ട് നാടകത്തിലേക്കാണോ മഹാരാഷ്ട്രയുടെ പോക്കെന്ന സംശയം ബലപ്പെടുന്നു. ബിജെപിയുടെ ഓപ്പറേഷന്‍ ലോട്ടസിന് എതിരെ ജാഗ്രത വേണമെന്ന് എഐസിസി, സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് നിര്‍ദേശം നല്‍കി. കൂറുമാറ്റം തടയാന്‍ പ്രതിപക്ഷ എംഎല്‍എമാരെ ഹോട്ടലുകളിലേക്ക് മാറ്റി സുരക്ഷിതരാക്കാനാണ് ശ്രമം. രണ്ടര വര്‍ഷം മുന്‍പ് ശിവസേന പിളര്‍ത്തി ഷിന്‍ഡെ പക്ഷം ബിജെപി ക്യാംപിലേക്ക് പോയപ്പോളാണ് ഇങ്ങനെ ഒരു നാടകം മഹാരാഷ്ട്ര അവസാനം കണ്ടത്.
എക്സിറ്റ് പോളുകള്‍ മുന്‍തൂക്കം പ്രവചിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഭരണപക്ഷമായ മഹായുതി. മുപ്പത് വര്‍ഷത്തിനിടെ ഉണ്ടായ റെക്കോഡ് പോളിങ് ശതമാനം അനുകൂലമാകുമെന്ന് പ്രതിപക്ഷ സഖ്യവും കരുതുന്നു. മുഖ്യമന്ത്രിപദത്തെ ചൊല്ലി ഇരുമുന്നണികളിലും ആശയക്കുഴപ്പമുണ്ട്. കോണ്‍ഗ്രസും ബിജെപിയും ചില പേരുകള്‍ മുന്നോട്ട് വയ്ക്കുന്നണ്ടെങ്കിലും ഘടകക്ഷികള്‍ വിധി നിര്‍ണയിക്കുന്ന സ്ഥിതി അതല്ലാം അട്ടിമറിയും.