പത്തുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 19കാരന് വധശിക്ഷ. പശ്ചിമബംഗാളിലെ മഹിഷ്മാരി ഗ്രാമത്തില്‍ ഒക്ടോബര്‍ അഞ്ചാം തീയതിയാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. മണിക്കൂറുകള്‍ക്കകം പ്രതി മൊസ്തകിന്‍ സര്‍ദാര്‍ പൊലീസ് പിടിയിലായി. ഒരുമാസത്തിനകം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെടുകയും വിചാരണ 31 ദിവസത്തിനകം പൂര്‍ത്തിയാക്കുകയും ചെയ്തു. വിചാരണയും ശിക്ഷാവിധി പ്രഖ്യാപനവും അതിവേഗം നടന്നതിനെ മുഖ്യമന്ത്രി മമതാ ബാനര്‍ജി അഭിനന്ദിച്ചു.

സംഭവദിവസം ട്യൂഷനു പോയ പെണ്‍കുട്ടി മടങ്ങിവരാത്തതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്. വീട്ടിലെത്തിക്കാമെന്നും ഐസ് ക്രീം വാങ്ങിക്കൊടുക്കാമെന്നും വാഗ്ദാനം ചെയ്താണ് പ്രതി, കുട്ടിയെ തട്ടിക്കൊണ്ടി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. സിസിടിവി പരിശോധനയിലാണ് പ്രതിയെ കുറിച്ച് പൊലീസിന് സൂചന കിട്ടിയത്. ചോദ്യം ചെയ്തതിന് പിന്നാലെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. 

ENGLISH SUMMARY:

A 19-year-old man convicted of rape and murder of a 10-year-old girl in West Bengal's South 24 Parganas district has been sentenced to death. Mostakin Sardar was arrested hours after the crime occurred in Mahishamari on October 5 and a chargesheet was filed in a month. The trial was completed within 31 days and the sentencing was done in just over two months.