india-protest

ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കർ പരാമർശത്തിൽ പ്രതിഷേധം ആളിക്കത്തിച്ച് ഇന്ത്യാ സഖ്യം. വിജയ് ചൗക്കിൽ നിന്ന് അംബേദ്കർ പ്രതിമയിലേക്ക് മാർച്ച് നടത്തി.  അമിത് ഷാ രാജിവച്ച് മാപ്പ് പറയണമെന്നും രാഹുലിനെതിരായുള്ളത് കള്ളക്കേസാണെന്നും ഇന്ത്യാ നേതാക്കൾ പ്രതികരിച്ചു. പ്രതിപക്ഷത്തിന്‍റെ ക്ഷമാപണം ആവശ്യപ്പെട്ട് NDA എം.പിമാരും പാർലമെന്‍റിനകത്ത് പ്രതിഷേധിച്ചു. 

 

അമിത് ഷാ മാപ്പ് പറയണം, രാഹുലിനെതിരായത് കള്ളക്കേസ് തുടങ്ങിയ പ്ലക്കാഡുകളും മുദ്രാവാക്യവും ഉയർത്തി ഇന്ത്യാസഖ്യം വിജയ് ചൗക്കിൽ നിന്ന് പാർലമെന്റിലെ അംബേദ്കർ പ്രതിമയിലേക്ക് നടന്നു നീങ്ങി. രാജ്യസഭാ പ്രതിപക്ഷ നേതാവ്  മല്ലികാർജുൻ ഖർഗെയും പ്രിയങ്ക ഗാന്ധിയും മാർച്ച് നയിച്ചു. 

രാഷ്ട്രപതി ഭവൻ്റെ മുന്നിലേക്ക് നീങ്ങിയ എംപിമാർ പോലീസ് തടഞ്ഞതോടെ തിരിച്ചു പാർലമെന്റിലേക്ക്. രാജ്യം ഭരിക്കപ്പെടേണ്ടത് ഭരണഘടന പ്രകാരം എന്ന് ഡിംപിൾ യാദവ്.

കോൺഗ്രസ് അടങ്ങുന്ന പ്രതിപക്ഷം അംബേദ്കറെ അപമാനിച്ചു എന്ന് കാട്ടി  എൻഡിഎ എംപിമാർ  പാർലമെന്റ് വളപ്പിൽ പ്രതിഷേധിച്ചു. ഭരണ പ്രതിപക്ഷ എംപിമാർ മകര കവാടത്തിൽ നേർക്കുനേർ വന്നെങ്കിലും സംഘർഷം ഒഴിവാക്കി സഭകളിലേക്ക് പോയി. സ്പീക്കറുടെ റൂളിങ് മറികടന്ന് കോൺഗ്രസും, എസ്പിയും ആം ആദ്മി പാർട്ടിയും മകര കവാടത്തിൽ പ്രതിഷേധിച്ചു. ആക്രമണം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് ബിജെപി എംപിമാരുടെ പരാതി പ്രകാരം രാഹുൽഗാന്ധിക്കെതിരെ പാർലമെൻറ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേസമയം തങ്ങൾ നൽകിയ പരാതിയിൽ എന്തുകൊണ്ട് BJP നേതാക്കൾക്കെതിരെ കേസെടുത്തില്ല എന്ന വിമർശനം കോൺഗ്രസ് എംപിമാർ ഉയർത്തിയിട്ടുണ്ട്.

ENGLISH SUMMARY:

India Alliance ignites protests over Amit Shah's remarks on Ambedkar