congress-flag

സംഭാവനകളിൽ കോൺ​ഗ്രസിനെ മറികടന്ന് കെ ചന്ദ്രശേഖര റാവുവിൻറെ ഭാരത് രാഷ്ട്ര സമിതി. ബിജെപി കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ സംഭാവന ലഭിച്ച പാർട്ടി ബിആർഎസ് ആണ്. 2023-24 ൽ 580 കോടി രൂപയാണ് ബിആർഎസിന് സംഭാവനയായി ലഭിച്ചത്. തെലങ്കാനയിൽ ഭരണം നഷ്ടമായ പാർട്ടിക്ക് ചരിത്രത്തിൽ ആദ്യമായി ലോക്സഭയിൽ പ്രാതിനിധ്യമില്ലാത്ത സമയമാണിത്. 

ഏറ്റവും കൂടുതൽ സംഭാവന ലഭിച്ച ബിജെപിക്ക് 2,604.74  കോടി രൂപ പോക്കറ്റിലെത്തി. കോൺഗ്രസിന് 281.38 കോടി രൂപയും ലഭിച്ചു. കോൺഗ്രസിന് ലഭിച്ച സംഭാവനയേക്കാക്കാൾ ഒൻൻപത് മടങ്ങ് അധികമാണ് ബിജെപിയുടെ സംഭാവന. ബിജെപിക്കും കോൺഗ്രസിനും ഏറ്റവും കൂടുതൽ സംഭാവന നൽകിയത് പ്രൂഡൻ്റ് ഇലക്ടറൽ ട്രസ്റ്റാണ്. ബിജെപിക്ക് 723 കോടിയും കോൺഗ്രസിന് 156 കോടിയും പ്രൂഡൻ്റ് ഇലക്ടറൽ ട്രസ്റ്റിൽ നിന്ന് ലഭിച്ചു.

കോൺ​ഗ്രസിന് സംഭാവന നൽകിയ ഏക ട്രസ്റ്റും ഇതാണ്. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, ദിഗ്‌വിജയ സിംഗ് എന്നിവരുൾപ്പെടെ മുതിർന്ന നേതാക്കളിൽ നിന്ന് 1.38 ലക്ഷം രൂപയുടെ ഒന്നിലധികം സംഭാവനകൾ പാർട്ടിക്ക് ലഭിച്ചു. കോൺഗ്രസിന്റെ 138 വർഷത്തോടനുബന്ധിച്ച് കഴിഞ്ഞ വർഷം ഡിസംബറിൽ പാർട്ടി 'ഡൊണേറ്റ് ഫോർ ദേശ്' ഓൺലൈൻ ക്രൗഡ് ഫണ്ടിംഗ് കാമ്പെയ്ൻ ആരംഭിച്ചിരുന്നു. 

പ്രൂഡൻ്റ് ഇലക്ടറൽ ട്രസ്റ്റ് 85 കോടി രൂപ ബിആർഎസിനും 62.50 കോടി രൂപ ആന്ധ്രയിലെ വൈഎസ്ആർ കോൺഗ്രസിനും സംഭാവനയായി നൽകി. എന്നാൽ ഇരുപാർട്ടികൾക്കും തെലുങ്ക് നാട്ടിൽ ഭരണം നിലനിർത്തായിട്ടില്ല. മറ്റ് പാർട്ടികളിൽ എഎപിക്ക് 11.1 കോടി രൂപ സംഭാവന ലഭിച്ചു.  മുൻ വർഷം എഎപിക്ക് 37.1 കോടി രൂപ ലഭിച്ചിരുന്നു. സിപിഎമ്മിന് ലഭിച്ചത് 7.64 കോടി രൂപയാണ്. മുൻവർഷം 6.1 കോടി രൂപയായിരുന്നു. തൃണമൂൽ കോൺഗ്രസിന് 6.42 കോടി രൂപ ലഭിച്ചു. 

ENGLISH SUMMARY:

In the financial year 2023-24, the Bharatiya Janata Party (BJP) led in political donations, receiving 2,604.74 crore from contributions of 20,000 and above. K Chandrashekar Rao's Bharat Rashtra Samithi (BRS) secured the second-highest amount at 580 crore, surpassing the Congress party, which declared 289 crore in contributions during the same period.