ഡൽഹിയിൽ പ്രചാരണ ചൂട് ഏറുകയാണ്. ത്രികോണമത്സരം ശക്തമാകുമ്പോൾ ഓരോ വോട്ടും നിർണായകം. ഓരോ പ്രദേശത്തെയും പ്രധാന നേതാക്കളെ രാജ്യതലസ്ഥാനത്ത് എത്തിച്ചാണ് വോട്ടു ഉറപ്പിക്കുന്നത്. മലയാളി വോട്ടുകൾ കൈപ്പത്തി ചിഹ്നത്തിൽ തന്നെയായിരിക്കുമെന്ന് kPCC അധ്യക്ഷൻ കെ സുധാകരൻ.
ജെഎൻയു പഠനകാലം തൊട്ട് ഡൽഹിയിൽ ഏറെക്കാലം ചിലവിട്ട അങ്കമാലി എംഎൽഎ റോജി എം ജോൺ ഷീല ദീക്ഷിത് സർക്കാരിൻറെ വികസന പദ്ധതികൾ അക്കമിട്ടു നിരത്തി.
കസ്തൂർബാ നഗർ മണ്ഡലത്തിലെ കോൺഗ്രസ്സ് സ്ഥാനാർഥി അഭിഷേക് ദ ത്തിന് വോട്ട് അഭ്യർത്ഥിച്ചായിരുന്നു നേതാക്കൾ എത്തിയത്. മലയാളികളുടെ വലിയ പിന്തുണയ്ക്ക് അഭിഷേക് ദത്ത് നന്ദി പറഞ്ഞു. എഐസിസി സൗത്ത് ഇന്ത്യൻ ഔട്ട് റീച്ച് മിഷനാണ് കേരള നേതാക്കളെ പങ്കെടുപ്പിച്ച് കുടുംബസംഗമം സംഘടിപ്പിച്ചത്.