yamuna-haryana

യമുനാനദിയിലെ മലിനീകരണത്തൊച്ചൊല്ലി ഡല്‍ഹി– ഹരിയാന സര്‍ക്കാരുകള്‍ തമ്മില്‍ പോര്. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഹരിയാന സര്‍ക്കാര്‍ നദിയില്‍ വിഷംകലര്‍ത്തിയെന്ന് അരവിന്ദ് കേജ്‌രിവാള്‍ ആരോപിച്ചു. കേജ്‌രിവാളിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ചെയ്യുമെന്ന് ഹരിയാന മുഖ്യമന്ത്രി നായിബ് സിങ് സൈനി പ്രതികരിച്ചു.

 

ഹരിയാനയില്‍നിന്ന് ഡല്‍ഹിയിലേക്ക് വരുന്ന വെള്ളത്തില്‍ അമോണിയയുടെ അളവ് വളരെക്കൂടുതലാണെന്നും മനപ്പൂര്‍വം മാലിന്യം കലര്‍ത്തുകയാണെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം ഡല്‍ഹി മുഖ്യമന്ത്രി അതിഷി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. അതേറ്റുപിടിച്ച എ.എ.പി. ചെയര്‍മാന്‍ അരവിന്ദ് കേജ്‍രിവാള്‍ ഒരു പടികൂടി കടന്ന് ഹരിയാന സര്‍ക്കാര്‍ യമുനയില്‍ വിഷം കലര്‍ത്തിയെന്നും ജലഭീകരവാദമാണ് നടത്തുന്നതെന്നും ആരോപിച്ചു.

സ്വന്തം കഴിവുകേട് മറയ്ക്കാനാണ് കേജ്‌രിവാള്‍ ആരോപണം ഉന്നയിക്കുന്നതെന്നും കേജ്‌രിവാളിന്‍റെ മാനസിക നില തകരാറിലായെന്നും ഹരിയാന മുഖ്യമന്ത്രി നായിബ് സിങ് സൈനിതിരിച്ചടിച്ചു. യമുനാനദിയില്‍ സംയുക്ത പരിശോധനയ്ക്കും സെയ്നി കേജ്‌രിവാളിനെ വെല്ലുവിളിച്ചു. ആരോപണത്തില്‍ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഡല്‍ഹി മുഖ്യമന്ത്രി അതിഷിയും ഹരിയാന മുഖ്യമന്ത്രി നായിബ് സിഹ് സൈനിയും തിരഞ്ഞെടുപ്പ് കമ്മിഷനെ നേരില്‍ക്കണ്ട് പരാതിയും അറിയിച്ചു.

ENGLISH SUMMARY:

A conflict has emerged between the Delhi and Haryana governments over the pollution in the Yamuna River. Arvind Kejriwal has accused the Haryana government of deliberately contaminating the river with toxins, keeping the upcoming Delhi Assembly elections in mind.