ഡല്‍ഹിയെ വികസിത ഇന്ത്യയുടെ വികസിത തലസ്ഥാനമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തത്തില്‍ നിന്ന് ഡല്‍ഹി മുക്തമായെന്നും പൂജ്യം നേടുന്നതില്‍ കോണ്‍ഗ്രസ് ഹാട്രിക് നേടിയെന്നും പരിഹാസം. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ഡല്‍ഹിയിലെ ചരിത്രവിജയത്തിന് പിന്നാലെ പാര്‍ട്ടി ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രിയെ മോദി വിളികളോടെയാണ് അണികള്‍ വരവേറ്റത്.യമുനയ്ക്ക് ആദരമര്‍പ്പിച്ചാണ് പ്രസംഗം തുടങ്ങിയത്. ചരിത്രവിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദിപറഞ്ഞ മോദി എ.എ.പിയെയും കോണ്‍ഗ്രസിനെും കടന്നാക്രമിച്ചു. ആഡംബരവും അഴിമതിയും അഹങ്കാരവും ആം ആദ്മി പാര്‍ട്ടിയെ പരാജയപ്പെടുത്തി. കേജ്‌രിവാളിന്‍രെ പ്രവര്‍ത്തനങ്ങളില്‍ അണ്ണാ ഹസാരെ വേദനിച്ചിരുന്നു. ഇന്ന് അദ്ദേഹത്തിന് ആശ്വാസമായിട്ടുണ്ടാകും. പൂജ്യം നേടുന്നതില്‍ കോണ്‍ഗ്രസ് ഹാട്രിക് നേടിയെന്നും പരിഹാസം.
യമുനയെ ആംആദ്മി പാര്‍ട്ടി അപമാനിച്ചു. എത്ര സമയമെടുത്തായാലും നദിയുടെ പവിത്രത വീണ്ടെടുക്കും. ഡല്‍ഹിയിലെ റോഡുകള്‍ മികച്ചതാക്കും. ഡല്‍ഹി ജനതയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുമെന്നും മോദി.
യമുനാനനദിയെ വന്ദിച്ചുകൊണ്ടാണ് മോദി പ്രസംഗം അവസാനിപ്പിച്ചതും.