ഡല്‍ഹിക്ക് വീണ്ടും വനിത മുഖ്യമന്ത്രി. രേഖ ഗുപ്തയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് ബിജെപി ദേശീയ നേതൃത്വം. ഇതോടെ രാജ്യത്തെ ബിജെപിയുടെ നിലവിലെ ഏക വനിത മുഖ്യമന്ത്രിയാകും രേഖ. നിലവില്‍ ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗമാണ് രേഖ ഗുപ്ത. ഡല്‍ഹിയുടെ തലപ്പത്തേക്ക് നാലമത്തെ തവണയാണ് വനിതാ മുഖ്യമന്ത്രിയെത്തുന്നത്. അതേസമയം, തിരഞ്ഞെടുപ്പില്‍ അരവിന്ദ് കേജ്‍രിവാളിനെ തോല്‍പ്പിച്ച പര്‍വേശ് വര്‍മ്മ ഡല്‍ഹി ഉപമുഖ്യമന്ത്രിയാകും. ഇന്നു വൈകീട്ട് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ നേതൃത്വത്തിൽ ചേർന്ന ബിജെപി നിയുക്ത എംഎൽഎമാരുടെ യോഗത്തിന്‍റേതാണ് തീരുമാനം.
സമഗ്ര വികസനത്തിനായി സത്യസന്ധമായി പ്രവര്‍ത്തിക്കുമെന്ന് രേഖ ഗുപ്ത പ്രതികരിച്ചു. രേഖ ഗുപ്തയ്ക്ക് ആശംസകള്‍ നേര്‍ന്ന് മുന്‍ മുഖ്യമന്ത്രി അതിഷിയുമെത്തി. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ബിജെപി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വികസനകാര്യങ്ങളില്‍ പൂര്‍ണപിന്തുണ നല്‍കുമെന്ന് അരവിന്ദ് കേജ്‍രിവാള്‍.