ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്‍രിവാള്‍ രാജ്യസഭയിലേക്കെന്ന പ്രചാരണം തള്ളി എഎപി. പഞ്ചാബില്‍നിന്നുള്ള രാജ്യസഭാംഗത്തെ നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചതോടെയാണ് കേജ്‍രിവാള്‍ രാജ്യസഭയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്.
മുഖ്യമന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും പോയ അരവിന്ദ് കേജ്‍രിവാള്‍ ദേശീയ രാഷ്ട്രീയത്തിലിപ്പോള്‍ ഏതാണ്ട് അപ്രസക്തനും നിശബ്ദനുമാണ്. എന്നാല്‍, പഞ്ചാബില്‍നിന്ന് കേജ്‍രിവാള്‍ രാജ്യസഭയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. എഎപി രാജ്യസഭ എംപി സഞ്ജീവ് അറോറയെ ലുധിയാനെ വെസ്റ്റ് നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കിയതോടെ അഭ്യൂഹം ശക്തമായി. എംപിയായാല്‍ 2028 വരെ എഎപി ദേശീയ കണ്‍വീനര്‍ക്ക് രാജ്യസഭയിലിരിക്കാം. ആദ്യം പഞ്ചാബ് മുഖ്യമന്ത്രിയാകുമെന്ന പ്രചാരണത്തിന് പിന്നാലെയാണ് ഇപ്പോള്‍ കേജ്‍രിവാള്‍ രാജ്യസഭ എംപിയാകുമെന്ന പ്രചാരണവും വന്നത്. ഇതോടെ, പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു. പാര്‍ട്ടി എഎപി ആയതുകൊണ്ട് വരുന്ന മണിക്കൂറുകളിലോ, ദിവസങ്ങളിലോ തീരുമാനം പൊടുന്നനെ മാറാനുള്ള സാധ്യതയുണ്ട്.