ഇന്ത്യയുടെ ചാര സംഘടനയാണ് റോ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്. റോയുടെ മുന്‍ മേധാവി എ.എസ്.ദുലാത്ത് എഴുതിയ പുസ്തകം ‘ദ് ചീഫ് മിനിസ്റ്റര്‍ ആന്‍ഡ് ദ് സ്പൈ’യാണ് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് പ്രസിഡന്‍റുമായ ഫറൂഖ് അബ്ദുല്ലയെ വെട്ടിലാക്കിയിരിക്കുന്നത്.
ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കുന്നതില്‍ ഫറൂഖ് അബ്ദുല്ല രഹസ്യമായി പിന്തുണയ്ക്കാന്‍ തയാറായിരുന്നുവെന്നാണ് പുസ്തകത്തിലെ പ്രധാന വെളിപ്പെടുത്തല്‍. 2019 ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയത്. "ഞങ്ങളെ വിശ്വാസത്തിലെടുക്കാതെ എന്തിനാണ് മുന്‍പോട്ട് പോയത്, ഞങ്ങളെ അറിയിച്ചിരുന്നേല്‍ സഹായിക്കുമായിരുന്നു’ ഇങ്ങനെ ഫറൂഖ് അബ്ദുല്ല ദുലാത്തിനോട് പറഞ്ഞതായാണ് പുസ്കത്തിലെ ആരോപണം.
ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് ദിവസങ്ങള്‍ മുന്‍പ് ഫറൂഖ് അബ്ദുല്ലയും മകനും ഇപ്പോഴത്തെ ജമ്മു കശ്മീരിന്‍റെ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുല്ലയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും കണ്ടിരുന്നു.