sj

പാക്കിസ്ഥാന്‍ അധിനവേശ കശ്മീര്‍ തിരിച്ചു പിടിക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. പാക് അധിനവേശ കശ്മീരില്‍ ജനകീയ പ്രക്ഷോഭം ശക്തമാകുന്നതിടെയാണ് വിദേശകാര്യമന്ത്രിയുടെ പ്രതികരണം. പിഒകെ ഇന്ത്യയുടെ ഭാഗമാണെന്ന് പാര്‍ലമെന്‍റില്‍ പ്രമേയം പാസാക്കിയിട്ടുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരിന് ഇക്കാര്യത്തില്‍ കൃത്യമായ നിലപാടുണ്ടെന്നും എസ് ജയ്ശങ്കര്‍ കൂട്ടിച്ചേര്‍ത്തു. 

 

പാക് അധിനിവേശ കശ്മീര്‍ നാലു ദിവസമായി പ്രക്ഷുബ്ധമാണ്. ഭക്ഷ്യ വസ്തുക്കളുടെ വില കുതിച്ചു കയറിയതും വൈദ്യുത ചാര്‍ജ വര്‍ധനയും ഉയര്‍ന്ന നികുതിയും ഉന്നയിച്ചാണ് അവാമി ആക്ഷന്‍ കമ്മിറ്റി പ്രതിഷേധം അരംഭിച്ചത്. പാക്കിസ്ഥാന്‍ ഭരണകൂടത്തോടും സൈന്യത്തോടുമുള്ള രോഷ പ്രകടനമായി സമരം മാറി. സംഘര്‍ഷങ്ങളില്‍ പൊലീസുകാരന്‍ ഉള്‍പ്പെടെ 3 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. നാട്ടുകാര്‍ക്ക് നേരെ സൈന്യം വെടിവച്ചതായി ആരോപണമുണ്ട്. കല്ലേറുമുണ്ടായി. വിദ്യാഭ്യാസ സ്ഥാപനങ്ങളും വാണിജ്യകേന്ദ്രങ്ങളും അടഞ്ഞുകിടക്കുകയാണ്. ഗതാഗത, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ നിലച്ചു. പാക്കിസ്ഥാന്‍റെ അധിനിവേശം അവസാനിപ്പിക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ പ്രതികരിച്ചു.  പാക് അധിനിവേശ കശ്മീരിലെ സന്നദ്ധ പ്രവര്‍ത്തകര്‍ ഇന്ത്യയുടെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. 

S Jaishankar reaction