പോയിന്റ് നെമോ, ഭൂമിയിലെ നിഗൂഢമായ ശ്മശാനദ്വീപ്. ജീവന്റെ ഒരു കണികപോലും ഇവിടെയില്ല. ആകെയുള്ളത് മനുഷ്യനിർമിത ഉപഗ്രഹങ്ങളുടെ ചിന്നിചിതറിയ അവശിഷ്ടങ്ങൾ മാത്രം.

 

പസഫിക്ക് മഹാസമുദ്രത്തിൽ നാസ ഒരുക്കിയതാണ് ഉപഗ്രഹങ്ങൾക്കായുള്ള ഈ ശ്മശാനം. പോയിന്റ് നെമോ എന്ന വാക്കിന്റെ ആർഥം ആരുമില്ലാത്തത് എന്നാണ്. മനുഷ്യനോ മൃഗങ്ങളോ ഇല്ലാത്ത ഇവിടേക്ക് ഭൂമിയിൽ നിന്നുള്ള നിയന്ത്രണം നഷ്ടമായ ഉപഗ്രഹങ്ങൾക്ക് ഇടിച്ചിറക്കാം. 

 

പോയിന്റെ നെമോയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് ഉപഭ്രഹങ്ങളുടെ ശവപറമ്പാക്കാൻ കാരണം. അടുത്തുള്ള മനുഷ്യവാസകേന്ദ്രത്തിലെത്താന്‍ 2,400 കിലോമീറ്ററെങ്കിലും യാത്ര ചെയ്യണം.

 

കാലാവധി അവസാനിക്കുന്ന ബഹിരാകാശനിലയങ്ങളുടെ അന്ത്യവിശ്രമകേന്ദ്രവും പോയിന്റെ നെമോ തന്നെയായിരിക്കും. 

 

പ്രവര്‍ത്തനരഹിതമായ സാറ്റ്‌ലൈറ്റുകളും ഉപയോഗരഹിതമായ സാറ്റ‌്‌ലൈറ്റ് ഭാഗങ്ങളും ബഹിരാകാശത്തെ മലിനമാക്കാതിരിക്കാനുള്ള മുൻകരുതൽ കൂടിയാണ് പസഫിക്ക് മഹാസമുദ്രത്തിൽ നാസ ഒരുക്കിയ ഈ ഉപഗ്രഹശ്മശാനം.