സംഗതി മനുഷ്യന്റെ പൂർവികരൊക്കെ തന്നെയാണ്. എന്നുവച്ച് ഇത്ര സാമ്യം വന്നാൽ എന്തുചെയ്യും ? ചൈനയിലെ ടിയാൻജിൻ മൃഗശാലയിലെ കാപ്പുച്ചിൻ കുരങ്ങാണ് ഇപ്പോൾ താരം. മനുഷ്യന്റെ മുഖത്തോട് ഏറെ സാദൃശ്യമുണ്ട് ഇൗ കുരങ്ങിന്. ഇവന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ചൈനയിൽ മാത്രം എട്ട് മില്ല്യൺ ജനങ്ങളാണ് കാപ്പുച്ചിൻ കുരങ്ങിന്റെ വിഡിയോ കണ്ടത്.
പതിനെട്ട് വയസുള്ള കുരങ്ങിന്റെ മുഖത്തിന് മനുഷ്യന്റെ മുഖത്തോട് ഏറെ സാമ്യമുണ്ട്. പ്രത്യേകിച്ച് ഇവന്റെ കണ്ണുകളും വായയും മനുഷ്യന്റെ പകർപ്പ് തന്നെയാണെന്നാണ് ചിലരുടെ പക്ഷം.