TAGS

സിനിമയെ വെല്ലുന്ന പ്രണയത്തിൽ ഒടുവിൽ വിജയം നേടിയതിന്റെ ആഹ്ലാദത്തിലാണ് ആലുപ്പുഴ സെന്റ്മേരീസ് എച്ച്എസ്സ്എസ്സിലെ പ്ലസ്ടൂ വിദ്യാർത്ഥികൾ. പ്രണയത്തിലായി, പിരിയാൻ കഴിയില്ല എന്ന അവസ്ഥയിലെത്തിയപ്പോൾ ഇരുവരും വീടുകളിൽ അറിയിച്ചു. എന്നാൽ റിഫാനയുടെ വീട്ടുകാർ എതിർത്തു. വീട്ടുകാരുടെ എതിർപ്പ് കൂടുതലായപ്പോൾ ഇരുവരും വീട് വിട്ട് പോകുകയായിരുന്നു.

 

എന്നാൽ ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടിയെ ഹാജരാക്കണമെന്ന് കാണിച്ച്  പിതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി ഹൈക്കോടതി ഇവരോടൊപ്പം നിന്നു. .വിവാഹപ്രായമായിട്ടില്ല എന്ന വീട്ടുകാരുടെ വാദത്തിന് കോടിയുടെ പിന്തുണ ലഭിച്ചില്ല. പതിനെട്ടുകാരനായ ആണ്‍കുട്ടിക്കും പത്തൊന്‍പതുകാരിയായ പെണ്‍കുട്ടിയ്ക്കും ഒരുമിച്ച് കഴിയാന്‍ നിയമം തടസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി . 

 

പ്രായപൂര്‍ത്തിയായവര്‍ ഒരുമിച്ച് ജീവിക്കുന്നത് സര്‍വസാധാരണമായ സമൂഹത്തില്‍  കണ്ണടച്ച് ഇരിക്കാന്‍ കോടതിക്കാകില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റീസുമാരായ  വി ചിദംബരേഷും ജ്യോതീന്ദ്രനാഥും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് .മാത്രമല്ല അത്തരമൊരു വിഷയത്തില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നിലനില്‍ക്കില്ലെന്നും കോടതിവ്യക്തമാക്കി . ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശികളായ റിഫാന റിയാദ് എന്ന പത്തൊമ്പതുകാരിയും ഹനീസ് എന്ന പതിനെട്ടുകാരനുമാണ് ഒരുമിച്ച് കഴിയാന്‍ തീരുമാനിച്ചത് . പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കൊപ്പം കഴിയന്ന മകളെ കോടതിയില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പിതാവ് റിയാദാണ് ഹര്‍ജി നല്‍കിയത് .. ഇത് ശൈശവ വിവാഹ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയരുന്നു. എന്നാല്‍ കോടതി ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല . 

 

 

പ്രായപൂര്‍ത്തിയയവര്‍ക്ക് ഒരുമിച്ച് കഴിയാന്‍ സ്വന്തം നിലയില്‍   തീരുമാനമെടുക്കാം . ഇവിടെ പെണ്‍കുട്ടിക്ക് വിവാഹപ്രായമാവുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഒരുമിച്ച് താമസിക്കുന്നതിന് തടസമില്ല. പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ച് കഴിയാന്‍ മറ്റ് നിയമതടസങ്ങളില്ലെന്ന സുപ്രീംകോടതി വിധികൂടി അധികരിച്ചാണ് ഹൈക്കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത് . വിവാഹപ്രായമെത്തുമ്പോള്‍ നിയമാനുസൃതം ഇവര്‍ വിവാഹതിരായി ഒരുമിച്ച് കഴിയുന്നതില്‍ വിരോധണില്ലെന്ന ഉറപ്പും പിതാവ് കോടതിയില്‍ നല്‍കിയിരുന്നു  

 

ഏപ്രിൽ മാസത്തിലാണ് ഇരുവരും വീട്ടിൽ നിന്നും ഒളിച്ചോടിയത്. പ്രായത്തിന്റെ കാര്യം പറഞ്ഞായിരുന്നു വീട്ടുകാരുടെ എതിർപ്പ്.  റിഫാനയുടെ വീട്ടുകാരിൽ നിന്നായിരുന്നു കൂടുതൽ സമ്മർദ്ദം. വിവാഹം മാറ്റിവയ്ക്കാമെന്നും പിന്നീടാകാമെന്നുമായിരുന്നു വീട്ടുകാരുടെ വാദം. എന്നാൽ വിവാഹം മാറ്റി വച്ചാൽ വീട്ടുകാർ അവളെ തടങ്കലിലാക്കാൻ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ഇരുവരും ഒളിച്ചോടി.  ജീവനില്‍ ഭയമുണ്ടായിരുന്നതാണ് ഒളിച്ചോടലിന് കാരണമെന്ന് ഇരുവരും പറയുന്നു. കോടതി ഇടപെട്ടത് കൊണ്ടാണ് ഞങ്ങളുടെ ​ജീവൻ അപകടത്തിലാകാതെ രക്ഷപ്പെട്ടത്.  ഹനീസ് ഒരുമാധ്യമത്തിന് നൽകിയ മറുപടിയിൽ പറഞ്ഞു.