അമിതവേഗം ആപത്ത് എന്ന് എത്ര പറ‍ഞ്ഞാലും മനസിലായില്ലെോങ്കിലോ? ഇവിടെ അപകടം പിണഞ്ഞത് മനുഷ്യനല്ല, വാഹനത്തിനാണെന്നു മാത്രം.  15 കോടി രൂപവിലയുള്ള ബുഗാട്ടിയുടെ വേഗം പരീക്ഷിക്കാൻ കയറിയ ഒരു യുവാവിന് പറ്റിയൊരു അബദ്ധമാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

 

 

ബ്യുഗാട്ടി വെയ്റോണ്‍ ഗ്രാൻഡ് സ്പോർട്സ് പതിപ്പാണ് യുവാവ് ഇടിപ്പിച്ചത്. ഏകദേശം 15 കോടി രൂപയാണ് വാഹനത്തിന്റെ ഇന്ത്യൻ‌ വില. സൂപ്പർകാർ പ്രേമിയും വ്ലോഗറുമായ യുവാവ് ബുഗാട്ടിയെ ശരവേഗത്തിൽ പായിച്ചു. എന്നാൽ ട്രാക് അവസാനിക്കുന്നതിടത്തുവെച്ചാണ് അബദ്ധം കാണിച്ചത്. വേഗം കുറച്ചെങ്കിലും ബുഗാട്ടി ഓടിച്ച ആവേശത്തിൽ ബ്രേക്ക് ചവിട്ടാൻ മറന്നു. 15 കോടിയുടെ സൂപ്പർ കാറിന് പിന്നീട് സംഭവിക്കുന്നതെന്താണെന്ന് ഊഹിക്കാമല്ലോ? ലോകത്തിലെ ഏറ്റവും വേഗമുള്ള പ്രൊ‍ഡക്ഷൻ കാറാണ് ബുഗാട്ടി വെയ്‍റോൾ.

 

 

ബ്രേക്ക് പിടിക്കാൻ മറന്ന വെപ്രാളത്തിൽ വളയ്ക്കാൻ ശ്രമിക്കുമ്പോഴായിരുന്നു മുന്നിലെ ബാരിക്കേഡിൽ ബുഗാട്ടി ഇടിച്ചത്. സൂപ്പർ കാറിന്റെ ബംബറും ഹെഡ്‌ലൈറ്റും തകർത്ത വിഡിയോ യുവാവ് തന്നെയാണ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്.