kilimeen

TAGS

ശക്തമായ നടപടിക്കുശേഷവും കേരളത്തിലേക്ക് വിഷമീന്‍ ഒഴുക്ക്. കൊല്ലം ആര്യങ്കാവില്‍  9500 കിലോ മീന്‍ പിടിച്ചെടുത്തു.   

ഫോര്‍മാലിന്‍ സാന്നിധ്യം കണ്ടെത്തി, കൂടുതല്‍ പരിശോധനയ്ക്ക് അയച്ചു. 7000കിലോ ചെമ്മീനും 2500കിലോ മറ്റ് മല്‍സ്യങ്ങളുമാണ് പിടിച്ചെടുത്തത്.  

 

മീനിൽ ചേർക്കുന്ന രണ്ടു രാസപദാർഥങ്ങളാണ് ഫോർമാലിൻ, അമോണിയ എന്നിവ. ഇവ ആരോഗ്യത്തിനു സുരക്ഷിതമല്ല. അമേ‍ാണിയ െഎസിലാണു ചേർക്കുന്നത്. െഎസ് ഉരുകുന്നതിനെ വൈകിപ്പിക്കുകയാണ് അമോണിയ ചെയ്യുന്നത്. ഫോർമാൽഡിഹൈഡിന്റെ ദ്രാവകര‍ൂപമാണ് ഫോർമാല‍ിൻ. മനുഷ്യശരീരം സംസ്കരിച്ചു സൂക്ഷിക്കുന്നതിനു മോർച്ചറികളിൽ ഉപയോഗിക്കുന്ന ഫോർമാലിനിൽ ഉയർന്ന തോതിൽ വിഷാംശമുണ്ട്. കാൻസറിനും  അൾസറിനും ഇതു കാരണമാകാം.  

 

കേടായ മത്സ്യത്തിൽ ഫോർമാലിൻ ഉപയോഗിച്ചാൽ? 

 

∙ മത്സ്യത്തിന്റെ കണ്ണിനു നിറവ്യത്യാസം വരും 

 

∙ മത്സ്യത്തിന്റെ സ്വാഭാവിക മണം നഷ്ടപ്പെടും 

 

∙ ചെതുമ്പലിന്റെ സ്വാഭാവിക നിറം മാറും 

 

∙ കേടായ മത്സ്യത്തിൽ ഫോർമാലിൻ ഉപയോഗിച്ചാൽ കട്ടിയായിരിക്കും 

 

 

നല്ല മീനാണോ? അറിയാൻ വഴികളിതാ 

 

കാഴ്ച, ഗന്ധം, സ്പർശം എന്നിവയിലൂടെയാണ് മീനിന്റെ ശുദ്ധി തിരിച്ചറിയുന്നത്. 

 

∙ ഫ്രഷായ മീനിന് വൃത്താകൃതിയുള്ളതും തിളങ്ങുന്നതും തെള‍ിച്ചമുള്ളതുമായ കണ്ണ‍ുകളായിരിക്കും. തിളക്കമില്ലാതെ, കുഴിഞ്ഞിരിക്കുന്നതും ഇളം നീലനിറമുള്ളതുമായ കണ്ണുകൾ കണ്ടാൽ ഉറപ്പിക്കുക. മീൻ പഴകിത്തുടങ്ങിയിരിക്കുന്നു.  

 

∙ ചെകിളപ്പൂവു നോക്കണം. നല്ല രക്തവർണമാണെങ്കിൽ മീൻ പഴക‍ിയിട്ടില്ല എന്നതിന്റെ സൂചനയാണ്. 

 

∙ പാചകം ചെയ്യുന്നതിനു മുമ്പായി മീനിന്റെ ആന്തരികാവയവങ്ങൾ നീ‍ക്കം ചെയ്യുമ്പോൾ നട്ടെല്ലിന്റെ ഭാഗത്തു നിന്നു വരുന്ന രക്തം നല്ല നിറത്തോടെയുള്ളതാണെങ്കിൽ മീൻ ഫ്രഷാണ്. 

 

∙ മാംസത്തിൽ വിരൽ കൊണ്ടമർത്തിയാൽ ദൃഢത ഉണ്ടെങ്കിൽ നല്ല മീനാണ്. മീൻ ചീത്തയാണെങ്കിൽ വിരലമർത്തുമ്പോൾ മാസം താണു പോകും. 

 

∙ മീനിന് വല്ലാത്തൊരു നാറ്റം ഉണ്ടെങ്കിൽ ഫ്രഷ് അല്ല എന്നു കരുതണം. 

 

∙ ചീഞ്ഞു തുടങ്ങിയ മീനിന് കനത്തതും അമോണിയയുടേതിനു സമാനവുമായ ഗന്ധമുണ്ടാകും .

 

ഫോർമാലിൻ പോകില്ല 

 

ഒരു ബക്കറ്റ് വെള്ളത്തിൽ, ഒരു ചെറിയ ഗ്ലാസ്സ് ഫോർമലിൻ ചേർത്ത് നേർപ്പിച്ചെടുത്താൽ അതിൽ 250 കി.ഗ്രാം മ‍ീൻ നാലു ദിവസം സംസ്കരിച്ചു സൂക്ഷിക്കാമെന്നതാണു സത്യം. െഎസ് ഇടുമ്പോൾ കൂടുതൽ സ്ഥലം വേണ്ടിവരുമെന്നു മാത്രമല്ല, ചെലവും കൂടുതലാണ്.  

 

ഫോർമലിൻ ഒരു തവണ ഉപയേ‍ാഗിച്ചാൽ മീനിൽ നിന്ന് അതു പൂർണമായി നീക്കാനാകില്ല എന്നതാണു സത്യം. പിന്നീട് മീൻ എത്ര നന്നായി വെ‍ള്ളത്തിൽ കുതിർത്തുവച്ചാലും കഴുകിയാലും പചകം ചെയ്താലും ഫോർമലിന്റെ വിഷലിപ്തമായ സാന്നിധ്യം മാറുന്നില്ല എന്നു വ്യക്തം. എങ്കിലും ചെറ‍ിയ കരുതലുകളെടുക്കാം. 

 

ഫ്രഷ് ആണെന്നുറപ്പുള്ള ഇടങ്ങളിൽ നിന്നു മീൻ വാങ്ങുക. ചെതുമ്പലുകൾ പൂർണമായി നീക്കുക. തൊലിനീക്കേണ്ട മീനുകളുടെ തൊലി നീക്കുക. മൂന്നു പ്രവശ്യമെങ്കിലും കഴുകുക. കടലമാവു പുരട്ടി കഴുകുന്നതും നല്ല രീതിയാണ്. അതു പോലെ വാങ്ങുമ്പോൾ മീനിന്റെ ഗന്ധം ശ്രദ്ധിക്കുക. അമേ‍ാണിയ, ഫോർമലിൻ ഇവയുടെ രൂക്ഷഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ ആ മീൻ ഒഴിവാക്കാം.  

 

കേരളത്തിൽ വിഷമീൻ ഒഴുക്ക്; 9,500 കിലോ പിടിച്ചു; ഫോർമാലിൻ സാന്നിധ്യം