viral-child

‘കഷണ്ടിക്ക് മരുന്ന് അന്വേഷിക്കുന്ന എന്നോടോ ബാലാ..’ രസകരമായ ഇൗ കമന്റിലുണ്ട് മിയ അഫ്ലാവോ എന്ന അഞ്ചുവയസുകാരിയോടുള്ള സോഷ്യൽ ലോകത്തിന്റെ ആരാധന. സിനിമാതാരമൊന്നുമല്ല ഇൗ മിടുക്കി. എന്നാലും ഇൻസ്റ്റഗ്രാമിൽ ഇവളെ പിന്തുടരുന്നവരുടെ എണ്ണം 50,000 കടന്നു. ഇടതൂർന്ന് വളരുന്ന മുടിയാണ് ഇവളുടെ പ്രത്യേകത.  ഇന്‍സ്റ്റഗ്രാം കീഴടക്കിയ ഈ മിടുക്കി 'ബ്രിട്ടീഷ് വോഗി'നും മോഡലായി. 

viral-child-1

 

viral-child-2

❤️😂

A post shared by Mia Aflalo Shunem (@miaaflalo) on

🖤 hair: @sagidahary ⭐️

A post shared by Mia Aflalo Shunem (@miaaflalo) on

❤️DIVA❤️ @sagidahary

A post shared by Mia Aflalo Shunem (@miaaflalo) on

ഇസ്രായേലിലെ തെല്‍ അവീവില്‍ നിന്നാണ് ഇൗ അഞ്ചുവയസുകാരി ലോകത്തിന്റെ മുടിചൂടിയ റാണിയാകാൻ യാത്ര തുടങ്ങിയത്. മിയയുടെ ചിത്രങ്ങൾ വീട്ടുകാർ തന്നെ  സോഷ്യൽ ലോകത്ത് പങ്കുവച്ചതോടെ ആവളുടെ മുടിയ്ക്ക് ആരാധകരുണ്ടായി. അഞ്ചുവയസിൽ ഇത്രയും മുടിയോ എന്ന് കാണുന്നവർ അദ്ഭുതപ്പെട്ടു. മിയയുടെ മുടിയഴകിനൊപ്പം തിളങ്ങുന്ന കണ്ണുകളും ഇഷ്ടക്കാരുടെ എണ്ണം കൂട്ടി.  

 

മിയയുടെ മാതാപിതാക്കളെ അഭിനന്ദിച്ചും വിമർശിച്ച് ചിലർ രംഗത്തെത്തിയിട്ടുണ്ട്. ഇങ്ങനെയുള്ള വാദങ്ങൾ നടക്കുമ്പോഴും ഓരോ ദിവസം കഴിയുന്തോറും നവമാധ്യമങ്ങളില്‍ മിയയുടെ പ്രശസ്തി ലോകത്തിന്റെ അതിർത്തികൾ താണ്ടുകയാണ്.