ലോകകപ്പിലെ പോർച്ചുഗൽ– സ്പെയിൻ മൽസരത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾ‍ഡോ നേടിയ ഫ്രീകിക്ക് ഗോളിനെക്കുറിച്ച് ഷൈജുവിന്റെ രസകരമായ വിവരണം ലോകമെങ്ങും ശ്രദ്ധിച്ചു.

'നാൻ വന്തിട്ടേന്ന് സൊല്ല്, തിരുമ്പി വന്തിട്ടേന്ന് സൊല്ല്, റോണോ വന്തിട്ടേന്ന് സൊല്ല്, റൊണാൾഡോ ഡാ'...... എന്നായിരുന്നു ആ പ്രയോഗം.

ലോകമെങ്ങും ആവശേത്തോടെയാണ് അത് സ്വീകരിച്ചത്. ബിബിസിയും അൽ-ജസീറയും ഉൾപ്പടെയുള്ള ലോകമാധ്യമങ്ങളില്‍ ഈ മലയാളിയുടെ കളി പറച്ചിൽ ഇടം നേടിയിരുന്നു. കബാലി 

സിനിമയിലെ ഈ ഡയലോഗ് റെണാൾഡോ ഗോൾ അടിച്ചാൽ ഉപയോഗിക്കാൻ കഴിയുമെന്ന് നിർദേശിച്ചത് മകനാണന്നും ഷൈജു ദാമോദരൻ മനോരമ ന്യൂസ് ഡോട്കോമിനോട് പറഞ്ഞു. 

ഈ കമന്ററിക്ക് ശേഷം താൻ ഏറ്റവും കൂടുതൽ കേട്ട ചോദ്യം റെണാൾഡോ വിളിച്ചോ എന്നാണ്. മറ്റ് ഭാഷകളിലെ കമന്റേറ്റേർസും  ഇത് തിരക്കി. എന്നാൽ ഇത് കേൾക്കേണ്ടത് സാക്ഷാൽ റെണാൾഡോ ആയിരുന്നു എന്ന് ഷൈജു പറയുന്നു. റെണാൾഡോ വിളിച്ചില്ലെങ്കിലും എന്നെങ്കിലും വിളിക്കുമെന്ന പ്രതീക്ഷയിലാണ് ഷൈജു ദാമോദരൻ.

 

അഭിമുഖത്തിന്റെ പൂർണ്ണരൂപം: