‘അവളുടെ മുഖം ഓർക്കുമ്പോൾ എനിക്കിപ്പോഴും കരച്ചിൽ വരും..’ ചത്തുപോയ പശുവിനെക്കുറിച്ചോർത്ത് വികാരധീനനായി കോൺഗ്രസ് എംഎൽഎ അമീൻ ഖാൻ. നിയമസഭാ ചർച്ചയ്ക്കിടെയാണ് രാജസ്ഥാനിൽ നിന്നുള്ള എംഎൽഎ പശുവിനെക്കുറിച്ചോർത്ത് വികാരധീനനായത്.
കർഷക കുടുംബത്തിൽ നിന്നുള്ള വ്യക്തിയാണ് ഞാൻ. കൃഷിയോടൊപ്പം വീട്ടിൽ പശുക്കളെയും പരിപാലിച്ചിരുന്നു. കൂട്ടത്തിൽ ഒരു പശുവിനോട് എനിക്ക് പ്രത്യേക അടുപ്പമുണ്ടായിരുന്നു. അവൾക്കും അതുപോലെ തന്നെയായിരുന്നു. ഞാൻ എപ്പോൾ അടുത്തുചെന്നാലും എന്റെയടുത്ത് വന്ന് ഇരിക്കുകയും സ്നേഹത്തോടെ ദേഹത്ത് നക്കുകയും ചെയ്യുമായിരുന്നു. അവളെക്കുറിച്ചോർക്കുമ്പോൾ എനിക്ക് കരച്ചിൽ വരും. – അമീൻ സഭയിൽ പറഞ്ഞു.
ബാര്‍മര്‍ ജില്ലയിലെ ഷിയോ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് അമീന്‍ ഖാന്‍. പശുവിന്റെ പേരില്‍ ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ഗോ സംരക്ഷണത്തിന്റെ പേരില്‍ അവര്‍ സമൂഹത്തെ വിഭജിക്കാന്‍ ശ്രമിച്ചിരുന്നു എന്നും അമീന്‍ ആരോപിച്ചു.