സമൂഹമാധ്യമത്തിലാകെ പത്തുവർഷ ചലഞ്ചിന്റെ ബഹളമാണ്. പത്താംക്ലാസിൽ ഒരുമിച്ചെടുത്ത ഫോട്ടോയും ഇപ്പോഴത്തെ വിവാഹഫോട്ടോയുമൊക്കെ പങ്കുവെച്ച് ചിലകഥകൾ കൂടി പറയുകയാണ് 10 വർഷ ചലഞ്ച്. ഇപ്പോഴിതാ ആ ചലഞ്ച് ഏറ്റെടുത്ത് രംഗത്ത് എത്തിയിരിക്കുകയാണ് ട്രാൻസ്ജെൻഡർ ശ്രീക്കുട്ടി നമിത. പത്തുവർഷം താൻ നടന്ന പോരാട്ടവഴികളെ ഓർത്തുകൊണ്ടാണ് ശ്രീക്കുട്ടി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്വന്തം സ്വത്വം മുറുകെ പിടിച്ച് ജീവിക്കാൻ ഈ കാലയളവ് സഹായിച്ചുവെന്ന് ശ്രീക്കുട്ടി ഓർക്കുന്നു. വൈകാരികതയോടെയെഴുതിയ കുറിപ്പിന്റെ പൂർണ്ണരൂപം
എന്നാൽ ഞാനും ആ ചലഞ്ചു ഏറ്റുഎടുത്തിരിക്കുന്നു 10വർഷം... തിരിഞ്ഞു നോക്കുമ്പോൾ നഷ്ടമായത് ഒരുപാട് ആണ് നേടിയതോ ധീരതയോടെ ഉള്ള എന്റെ ജീവിതം സമൂഹത്തിൽ പരിഹാസം, പുച്ഛംത്തിന്റ നടുവിൽ ഉയർത്തി നിൽക്കാൻ ഒരു നട്ടെല്ല് മെനഞ്ഞുടുക്കാൻ എനിക്കു സാധിച്ചു അതിലൂടെ എന്റെ സമാനതയിൽ ഉള്ളവർക്ക് ഒരു വഴികാട്ടി യായി നിലകൊള്ളാനും സാധിച്ചു.
സ്വന്തം സ്വത്വത്തിൽ ജീവിക്കാൻ വേണ്ടി ഉള്ള സമരനയിക്കാനുള്ള ചങ്കുറപ്പു ഉണ്ടായി... ആഗ്രഹമെല്ലാം ദൈവം സാധിച്ചുതന്നു സ്ത്രീ എന്ന പൂർണതയിലേക്ക് എത്തിപെടാനും എനിക്കു സാധിച്ചു പകരം നഷ്ടമായത് എന്റ കുടുംബം , അച്ഛൻ, അമ്മ, സഹോദരങ്ങൾ എല്ലാവരും എനിക്കു നാമം മാത്രം മായി മാറി പൊതു സമൂഹത്തിൽ ജോലി ചെയ്തു ജീവിക്കാനുള്ള എന്റെ അവസരങ്ങൾ നഷ്ടമായി തളരാതെ, പകച്ചു നിൽക്കാതെ മുന്നോട്ടു വച്ച ജീവിതം മുന്നോട്ടു സ്വന്തം സ്വത്വം മുറുകെ പിടിച്ചു എന്റെ സ്വത്വത്തിൽ ജീവിക്കാൻ ഉറച്ചു മുന്നോട്ടു പോകുവാൻ ദൈവം സഹായിച്ചു പൊതു സമൂഹത്തിൽ സ്ത്രീ ക്കും പുരുഷൻ മുള്ള അതെ സ്വാതന്ത്ര്യം നേടിയെടുക്കാൻ സാധിച്ചു ഇപ്പോൾ പ്രധിസന്ധികൾ മറികടന്നു ധീരതയോടെ ജീവിക്കുന്നു.. YES..IAM ട്രാൻസ്ജെൻഡർ........