പുതിയ കാർ വാങ്ങുംമുൻപ് ടെസ്റ്റ് ഡ്രൈവ് നടത്തുക എന്നത് സ്വാഭാവികമായ കാര്യമാണ്. എന്നാൽ ഷോറൂമിൽ ഡിസ്പ്ലേ ചെയ്തിരുന്ന കാര്‍ ആരെങ്കിലും ഓടിച്ചുനോക്കുമോ? അതും ഷോറൂമിനകത്ത്.  ഹിമാചൽ പ്രദേശിലെ ഒരു കാര്‍ ഷോറൂമിലെത്തിയ പെൺകുട്ടിക്ക് പറ്റിയ അബദ്ധം കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. 

 

കാർ വാങ്ങുന്നതിനായി ഷോറൂമിലെത്തിയ പെൺകുട്ടി സെയിൽസ് എക്സിക്യൂട്ടിവിനോട് വിശദാംശങ്ങൾ ചോദിച്ചറിയുന്നത് വിഡിയോയിൽ കാണാം. എന്നാൽ പെട്ടെന്ന് കാർ അതിവേഗം മുന്നോട്ട് കുതിക്കുകയും ഷോറൂമിന്റെ ചില്ലുകൾ തകർത്ത് മുൻഭാഗത്ത് നിർത്തിയിട്ടിരിക്കുന്ന രണ്ടു കാറുകളിൽ ഇടിക്കുകയും ചെയ്തു. 

 

വിഡിയോ കാണാം: