abhinandan-anand

2018 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഏറ്റവും മികച്ച എഡിറ്ററായി തിരഞ്ഞെടുക്കപ്പെട്ടത് നവാഗതനായ അരവിന്ദ് മൻമഥനാണ്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഒരു ഞായറാഴ്ച എന്ന ചിത്രത്തിലെ എഡിറ്റിംഗിനാണ് പുരസ്‌കാരം. 

അരവിന്ദനെ അഭിനന്ദിച്ചുകൊണ്ട് ചേട്ടൻ ആനന്ദ് മൻമഥൻ ഫെയ്സ്ബുക്കിലിട്ട കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. അച്ഛനും അമ്മയും കാണുന്നുണ്ടല്ലോ അല്ലേ, പിഎസ്‍സി എഴുതി നടന്നിരുന്നേൽ സ്റ്റേറ്റ് അവാർഡ് വീട്ടിൽ വരുമായിരുന്നോ ?'' എന്നാണ് ആനന്ദിൻറെ ചോദ്യം.

കുറിപ്പിങ്ങനെ:

''ഒരു വലിയ സന്തോഷം...

എന്റെ അനിയൻ Aravind Manmadhan ഒരു സ്റ്റേറ്റ് അവാർഡ് ജേതാവായി.

Kerala state award for the Best editor 2018 - Aravind Manmadhan ❤

ശ്യാമപ്രസാദിന്റെ 'ഒരു ഞായറാഴ്‌ച' എന്ന സിനിമയ്ക്കാണ് അവാർഡ്.. ആദ്യ സിനിമയ്ക്ക് അവാർഡ്.

സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു... 

അമ്മയും അച്ഛനും കാണുന്നുണ്ടല്ലോ.. psc എഴുതി നടന്നിരുന്നേൽ സ്റ്റേറ്റ് അവാർഡ് വീട്ടിൽ വരുമായിരുന്നോ ?''