pinarayi-school

മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്യാനെത്തിയ സൈബര്‍ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. ഈ സർക്കാർ സ്കൂളിന്റെ അവസ്ഥ നോക്കൂ എന്നുപറ‍ഞ്ഞ് നിരവധി ട്രോളുകളും  പോസ്റ്റുകളും സജീവമായി. നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്തിയ സ്കൂളുമായിട്ടാണ് പ്രധാനമായും താരതമ്യം. വികസനമില്ലെന്ന് വിമർശിക്കുന്ന ഗുജറാത്തിലെ സ്കൂളും പിണറായിയിലെ സർക്കാർ സ്കൂളും കണ്ടോ എന്ന തലക്കെട്ടോടെയാണ് മിക്ക പോസ്റ്ററുകളും പ്രചരിക്കുന്നത്. 

 

അടിസ്ഥാനരഹിതമായ വാർത്തയാണിതെന്ന് വ്യക്തം. കാരണം പിണറായിയിയെ സ്വകാര്യ സ്കൂളിലാണ് മുഖ്യമന്ത്രിയും ഭാര്യ കമലയും വോട്ട് ചെയ്തത്. അല്ലാതെ സർക്കാർ സ്കൂളിൽ അല്ല. 1919ലാണ് പ്രസ്തുത സ്കൂൾ സ്ഥാപിച്ചത്. പിടിഎ ഫണ്ടിൽ നിന്നാണ് സ്കൂളിന്റെ അറ്റകുറ്റപണികളും മറ്റും നടത്തുന്നത്.

 

നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്തിയതാകട്ടെ അഹമ്മദാബാദിലെ റാനിപ്പിലുള്ള നിഷാൻ ഹയർസെക്കൻഡറി സ്കൂളിലാണ്. അതും സർക്കാർ സ്കൂളല്ല. വോട്ട് ചെയ്യാനെത്തിയ സ്കൂളിലെ വോട്ടിങ് മെഷിൻ തകരാറായതിനെത്തുടർന്ന് കാത്തുനിന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തിയത്.