രാജ്യത്ത് അഞ്ചാം ഘട്ടത്തില്‍ 51 മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പുരോഗമിച്ചു കൊണ്ടിരിക്കുയാണ്. പ്രമുഖർ മാറ്റുരക്കുന്ന മണ്ഡലങ്ങളിലടക്കം പ്രമുഖ താരങ്ങളും വോട്ട് ചെയ്യാനെത്തി. വോട്ടു ചെയ്യുക മാത്രമല്ല, എല്ലാവരും വോട്ട് ചെയ്യണമെന്ന് സമൂഹമാധ്യമത്തിലൂടെ പറയുകയും ചെയ്തു ക്രിക്കറ്റ് താരം എംഎസ് ധോണി. എന്നാൽ ധോണിയല്ല, മകൾ സിവയാണ് ഇൻസ്റ്റഗ്രാമിലൂടെ എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് അഭ്യർഥിച്ച് രംഗത്തെത്തിയത്. 

''മമ്മയും പപ്പയും ചെയ്തതുപോലെ പോയി വോട്ട് ചെയ്യൂ'', എന്നു പറഞ്ഞാണ് ധോണിയുടെ മടിയിൽ ഇരുന്നുകൊണ്ടുള്ള സിവയുടെ വിഡിയോ. 

മുൻപും സിവയുടെ പല വിഡിയോകളും നവമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മലയാളം പാട്ട് പാട്ടുന്ന വിഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു.