ബസിൽ ചെറിയൊരു പൂന്തോട്ടം ഒരുക്കി മാതൃകയാകുകയാണ് ബെംഗലുരുവിലെ ബസ് ഡ്രൈവറായ നാരായണപ്പ. കഴിഞ്ഞ ദിവസമാണ് നാരായണപ്പ ബസിൽ പൂന്തോട്ടമൊരുക്കിയതിന്റ വാർത്തയും ചിത്രങ്ങളും പുറത്തു വന്നത്. നാലു വർഷമായി നാരായണപ്പ ബസിലെ പൂന്തോട്ടം കാത്തുസൂക്ഷിക്കുന്നു. ബെംഗലുരു മെട്രോപൊലിറ്റൻ ട്രാൻസ്പോർട് കോർപ്പറേഷനിലെ ബസ് ഡ്രൈവറാണ് നാരായണപ്പ.

 

നാരായണപ്പയുടെ വാർത്ത എന്തായാലും വൈറലായിരിക്കുകയാണ്. ഈ ഓടുന്ന പൂന്തോട്ടത്തിൽ ചട്ടിയിലാക്കി വച്ചിരിക്കുന്ന ചെടികൾ  കാണാം. ഡാഷ്ബോർഡിലും സീറ്റിന്‍റെ പിന്നിലായി സ്ഥാപിച്ചിരിക്കുന്ന ഷെൽഫിലുമായാണ് ചെടിച്ചട്ടികൾ വച്ചിരിക്കുന്നത്. നാരായണപ്പയെ അഭിനന്ദിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. പരിസ്ഥിതിയിലെ പച്ചപ്പ് നിലനിർത്തുക എന്ന ബോധവൽക്കരണത്തിനായാണ് താൻ ഇത് ചെയ്യുന്നതെന്നാണ് നാരായണപ്പ വ്യക്തമാക്കുന്നത്.