തൃശൂർ കയ്പമംഗലം എടവിലങ്ങ് മേഖലയിൽ വിവാഹം മുടക്കുന്ന സാമൂഹിക വിരുദ്ധർ വിളയാടുന്നതായി പരാതി. നാട്ടിൽ പലരുടെയും വിവാഹാലോചനകൾ അവസാന നിമിഷം നടക്കാതെ പോകുനാനതായാണ് നാട്ടുകാർ പറയുന്നത്. ഇതേ തുടർന്ന് സ്ഥലത്ത് നാട്ടുകാർ സ്ഥാപിച്ച ഫ്ലക്സ് ഇപ്പോൾ സോഷ്യൽ ലോകത്ത് വൈറൽ ആകുകയാണ്.

ഫ്ലക്സില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്. 'നാട്ടിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കല്യാണം മുടക്കുന്നവർ ശ്രദ്ധിക്കുക. ആളെ തിരിച്ചറിഞ്ഞാൽ ആളിന്റെ പ്രായം. ജാതി, രാഷ്ട്രീയം, ഗ്രൂപ്പ് എനിനവ് നോക്കാതെ വീട്ടിൽ കയറി അടിക്കുന്നതാണ്. അത് ഏത് സുഹൃത്തിന്റെ അച്ഛനായാലും. തല്ലും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. നിങ്ങൾക്കും വളർന്നു വരുന്ന മക്കളും കൊച്ചുമക്കളുമുണ്ടെന്ന് ഓർക്കുക. സ്പോൺസേർഡ് ബൈ  എടവിലങ്ങാണ് ചന്തയിലെ ചുണക്കുട്ടികൾ.'

സംഭവം എന്തായാലും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ആളെ കയ്യിൽ കിട്ടിയാൽ കൊല്ലരുത്, കയ്യും കാലും തല്ലിയൊടിക്കണമെന്നാണ് ഭൂരിഭാഗം പേരും പ്രതികരിച്ചിരിക്കുന്നത്. എല്ലാ നാട്ടിലും ഇതുപേലൊരു ഫ്ലക്സ് സ്ഥാപിക്കണം എന്നാണ് ചിലരുടെ കമന്റുകൾ.